സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു; പവന്‍ വില 35,000 രൂപയ്ക്ക് താഴെ
രണ്ട് ദിവസത്തെ നിരക്ക് വര്‍ധനവിന് ശേഷം സ്വര്‍ണ വില ഇന്ന് താഴ്ന്നു. പവന് 200 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 34,880 രൂപയായി. ഗ്രാമിന് 4,360 രൂപയാണ് ഇന്നത്തെ വില. ഇന്നലെ 280 രൂപ വര്‍ധിച്ച് പവന് 35,080 രൂപയായിരുന്നു വില. ഗ്രാമിന് 4,385 രൂപയും. ചൊവ്വാഴ്ച പവന് 160 രൂപ ഉയര്‍ന്നിരുന്നു. 1,762.09 ഡോളറിലാണ് ട്രോയ് ഔണ്‍സ് ഇന്ന് വ്യാപാരം നടത്തുന്നത്. ദേശീയ വിപണി എംസിഎക്സില്‍ ഗോള്‍ഡ് ഒക്ടോബര്‍ ഫ്യൂച്ചര്‍ 10 ഗ്രാമിന് 46,325.00 രൂപയാണ് നിരക്ക്.
സെപ്റ്റംബര്‍ ഒന്നിന് പവന് 35,440 രൂപയായിരുന്നു വില. സെപ്റ്റംബര്‍ 4, 5, 6 തീയതികളിലായിരുന്നു സ്വര്‍ണ വില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക് രേഖപ്പെടുത്തിയത്. പവന് 35,600 രൂപയായിരുന്നു ഈ ദിവസങ്ങളിലെ സ്വര്‍ണവില. പിന്നീട് വില കുറഞ്ഞ് 35,000 രൂപയില്‍ താഴെ എത്തിയിരുന്നു. ഈ വര്‍ഷം അവസാനത്തോടെ സ്വര്‍ണ വില വീണ്ടും മുകളിലേക്ക് കുതിക്കുമെന്നാണ് വിപണി വിദഗ്ധര്‍ നിരീക്ഷിക്കുന്നത്. ഏതായാലും സ്വര്‍ണ നിക്ഷേപകര്‍ക്ക് സ്വര്‍ണം വാങ്ങിക്കൂട്ടുവാനുള്ള അനുയോജ്യമായ സാഹചര്യമാണ് നിലവിലുള്ളത്.