ഇന്ത്യ -ന്യൂസീലന്‍ഡ് രണ്ടാം ട്വന്റി ട്വന്റി ഇന്ന്
ഇന്ത്യ -ന്യൂസീലന്‍ഡ് രണ്ടാം ട്വന്റി ട്വന്റി ഇന്ന്. ആദ്യ മത്സരം ജയിച്ച ആത്മവിശ്വാസത്തോടെയാണ് ഇന്ത്യ ഇന്ന് ഇറങ്ങുന്നത്. ഇന്ന് റാഞ്ചിയില്‍ നടക്കുന്ന രണ്ടാമത്തെ ടി20യും കൂടി വിജയിക്കാനായാല്‍ ടി20 പരമ്പര നേടാനാകും. കഴിഞ്ഞ കളിയില്‍ അവസാന ഓവറിലായിരുന്നു ഇന്ത്യന്‍ വിജയം. രാഹുല്‍ ദ്രാവിഡ് കോച്ചായും രോഹിത് ശര്‍മ്മ ക്യാപ്റ്റനായുമെത്തിയ ശേഷമുള്ള ആദ്യ മത്സരവും വിജയവുമായിരുന്നിത്.
മൂന്നാം ടി20 21ന് കൊല്‍ക്കത്തയിലാണ് നടക്കുക. പിന്നീട് ടെസ്റ്റ് മത്സരങ്ങളാണ് നടക്കാനുള്ളത്. വിരാട് കോലി പിന്മാറിയതോടെയാണ് ടി 20 മത്സരങ്ങളില്‍ രോഹിത് ശര്‍മ്മ ഇന്ത്യന്‍ ടീമിനെ നയിക്കാനെത്തിയത്.കഴിഞ്ഞ കളിയില്‍ ന്യൂസീലന്‍ഡ് ഉയര്‍ത്തിയ 165 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ ഒരു പക്ഷേ 15-ാം ഓവര്‍ കഴിയും വരെ അനായാസ വിജയം നേടുമെന്നാണ് എല്ലാ ആരാധകരും കരുതിയിരുന്നത്. എന്നാല്‍ അവസാന ഓവര്‍ വരെ നീണ്ട കളിയുടെ സമ്മര്‍ദത്തെ അതിജീവിച്ച് ഡാറില്‍ മിച്ചല്‍ എറിഞ്ഞ അവസാന ഓവറിലെ നാലാം പന്തിനെ ബൗണ്ടറി കടത്തി പന്ത് തന്നിലുള്ള പ്രതീക്ഷ കാത്ത് ഇന്ത്യയെ വിജയതീരത്തെത്തിച്ചു.