പ്രണയ ലേഖനങ്ങള്‍ എഴുതാം, മത്സരിക്കാം
ഈ പ്രണയ നാളുകളില്‍
കോഴിക്കോട്: ലോക പ്രണയ ദിനത്തിന്റെ ഭാഗമായി ബോചെ- ഡോ. ബോബി ചെമ്മണ്ണൂര്‍ പ്രണയ ലേഖന മത്സരം സംഘടിപ്പിക്കുന്നു. ബോചെ പ്രണയ ലേഖന മത്സരം എന്നാണ് പേര്. പ്രണയ ദിനമായ ഫെബ്രുവരി 14ന് മുമ്പുവരുന്ന അഞ്ച് ഞായറാഴ്ചകളിലാണ് മത്സരം. അതാത് ആഴ്ചകളിലെ 20 മികച്ച പ്രണയ ലേഖനങ്ങള്‍ തെരഞ്ഞെടുത്ത് സമ്മാനങ്ങള്‍ നല്‍കും. അഞ്ചാഴ്ചകളിലായി 100 പേരെ തെരഞ്ഞെടുക്കും. ഓരോ ആഴ്ചയിലും ഒന്നും രണ്ടും സ്ഥാനങ്ങളില്‍ എത്തുന്നവര്‍ക്ക് സ്വര്‍ണ നാണയം സമ്മാനമായി ലഭിക്കും. ഒപ്പം റോള്‍സ് റോയ്‌സില്‍ പ്രണയിതാക്കള്‍ക്കോ അവരുടെ കുടുംബത്തിനോ ആഡംബര യാത്രയും നടത്താം. മറ്റു സ്ഥാനങ്ങളിലേക്ക് ആഴ്ചയില്‍ തെരഞ്ഞെടുക്കുന്ന 18 പേര്‍ക്ക് ബോബി ചെമ്മണ്ണൂരിന്റെ ഉടമസ്ഥതയിലുള്ള ഓക്‌സിജന്‍ റിസോര്‍ട്ടില്‍ ഒരു ദിവസത്തെ താമസം ലഭിക്കും.
്അഞ്ച് ആഴ്ചകളില്‍ തെരഞ്ഞെടുക്കുന്ന 100 പേരില്‍ നിന്ന് ഒരു ബംബര്‍ വിജയിയെ കണ്ടെത്തും. ബംബര്‍ വിജയിക്ക് മൂന്നാറില്‍ 25,000 രൂപ ചിലവു വരുന്ന കാരവന്‍ യാത്രയും താമസവും ഭക്ഷണവും നല്‍കും. തെരഞ്ഞെടുക്കുന്ന 100 പ്രണയ ലേഖനങ്ങളും ബോബി ചെമ്മണ്ണൂര്‍ എഴുതുന്ന പ്രണയ ലേഖനവുമുള്‍പ്പെടെ 101 പ്രണയ ലേഖനങ്ങള്‍ ഉള്‍പ്പെടുത്തി ബുക്കും പ്രസിദ്ധീകരിക്കും. പ്രണയ ലേഖനങ്ങള്‍ ബോചെ (ഡോ. ബോബി ചെമ്മണ്ണൂര്‍), പി.ബി. നമ്പര്‍ 43, തൃശൂര്‍ 680001 എന്ന വിലാസത്തിലാണ് അയക്കേണ്ടത്.
കോഴിക്കോട് പ്രസ്‌ക്ലബ്ബില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ നടനും എഴുത്തുകാരനുമായ വി.കെ. ശ്രീരാമന്‍, ബോബി ചെമ്മണ്ണൂര്‍, ഗാന രചയിതാവ് റഫീഖ് അഹമ്മദ്, കെ.പി. സുധീര, ശ്രുതി സിത്താര എന്നിവര്‍ പങ്കെടുത്തു.