പൃഥ്വിരാജിന് ആദായനികുതി വകുപ്പ് നോട്ടീസ്, പ്രതിഫലത്തുകയില്‍ വ്യക്തത വരുത്തണം, 31നകം മറുപടി നല്‍കണം
 


എറണാകുളം: പ്രതിഫലത്തുകയില്‍ വ്യക്തത വരുത്താന്‍ നടന്‍ പൃഥ്വിരാജിനോട് ആദായനികുതി വകുപ്പ് ആവശ്യപ്പെട്ടു, മുന്‍പ് അഭിനയിച്ച സിനിമകളുടെ പ്രതിഫല കാര്യത്തിലാണ് വ്യക്തത നേടിയത്, കഴിഞ്ഞ വര്‍ഷം ആദായനികുതി വകുപ്പ് പൃഥ്വിരാജിന്റെ ഓഫീസുകളിലും വീട്ടിലും റെയ്ഡ് നടത്തിയിരുന്നു, അതിന്റെ തുടര്‍ച്ചയാണ് ഇപ്പോഴത്തെ നടപടി. ആദായ നികുതി അസസ്‌മെന്റ് വിഭാഗമാണ് ഇക്കാര്യം ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയത്. ഈ മാസം മുപ്പതിനകം മറുപടി നല്‍കാനാണ് നിര്‍ദേശം. മാസങ്ങളായി നടക്കുന്ന നടപടികളുടെ തുടര്‍ച്ചയാണ് ഇപ്പോഴത്തേതെന്നാണ് ആദായനികുതി വിഭാഗം വിശദമാക്കുന്നത്. എമ്പുരാന്‍ വിവാദത്തിന് മുമ്പാണ് നോട്ടീസ് നല്‍കിയതെന്നാണ് വിവരം.

അതേസമയം വ്യവസായി ഗോകുലം ഗോപാലനെ ഇഡി ഇന്നുംചോദ്യം ചെയ്യുമെന്നാണ് സൂചന. ചെന്നൈയിലെ ഓഫീസിലും നീലാങ്കരയിലെ വീട്ടിലും നടത്തിയ പരിശോധനയിലെ കണ്ടെത്തലുകളുടെ തുടര്‍ച്ചയായാണ് ചോദ്യംചെയ്യല്‍ എന്നാണ് സൂചന. ഗോകുലം ഗോപാലന്റെ മൊഴി ഇഡി സംഘം പരിശോധിച്ച ശേഷമാകും തുടര്‍നടപടികള്‍. ഇന്നലെ ഗോപാലന്റെ  മകന്‍ ബൈജു ഗോപാലനില്‍ നിന്നും വിവരങ്ങള്‍ തേടിയെന്നാണ് ഇഡി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. കേരളത്തിലും തമിഴ്‌നാട്ടിലുമായി 5 ഇടങ്ങളില്‍ ആയാണ് പരിശോധന നടന്നത്. ഇന്നലെ കോഴിക്കോട്ടായിരുന്ന ഗോപാലനെ വൈകീട്ട് ചെന്നൈയിലേക്ക് വിളിപ്പിച്ച ഇഡി രാത്രി വൈകിയും ചോദ്യം ചെയ്തിരുന്നു.
 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media