ആംആദ്മിയെ ജയിപ്പിച്ചാല്‍ ആയോധ്യയിലേക്ക് സൗജന്യ യാത്ര; വാഗ്ദാനങ്ങളുമായി കെജ്‌രിവാള്‍
വരുന്ന ഗോവ നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുകൊണ്ട് വന്‍ വാഗ്ദാനങ്ങളുമായി ആംആദ്മി പാര്‍ട്ടി. തെരഞ്ഞെടുപ്പില്‍ ആംആദ്മി പാര്‍ട്ടി ജയിക്കുകയാണെങ്കില്‍ അയോധ്യയിലേക്കും വേളാങ്കണ്ണിയിലേക്കും അജ്മീറിലേക്കും ഷിര്‍ദിയിലേക്കുമുള്ള തീര്‍ത്ഥാനയാത്ര സൗജ്യനമാക്കുമെന്നാണ് ആംആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളിന്റെ പ്രഖ്യാപനം.
പല ആളുകളും സായി ബാബയെ ആരാധിക്കുന്നുണ്ടെന്നും അവര്‍ക്ക് വേണ്ടി ഷിര്‍ദിയിലേക്കുള്ള യാത്രയും സൗജന്യമാക്കുമെന്നും അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു. കഴിഞ്ഞ ആഴ്ച കെജ്രിവാള്‍ അയോധ്യ സന്ദര്‍ശിച്ചിരുന്നു. അതിന് പിന്നാലെ ഡല്‍ഹിയിലെ മുതിര്‍ന്ന പൗരന്മാര്‍ക്കും സൗജന്യ അയോധ്യ തീര്‍ത്ഥാടന പദ്ധതി കെജ്രിവാള്‍ പ്രഖ്യാപിച്ചിരുന്നു. എ സി ട്രെയിന്‍ ടിക്കറ്റ്?, താമസം, ഭക്ഷണം, പ്രാദേശിക യാത്ര തുടങ്ങിയ എല്ലാ ചെലവും സര്‍ക്കാര്‍ പദ്ധതിയില്‍ സര്‍ക്കാര്‍ വഹിക്കും. പുരി, ഹരിദ്വാര്‍, മഥുര, വൃന്ദാവന്‍, വൈഷ്ണോ ദേവി, രാമേശ്വരം, ദ്വാരക തുടങ്ങിയ സ്ഥലങ്ങളിലേക്ക്? മുതിര്‍ന്ന പൗരന്‍മാര്‍ക്കായി സൗജന്യ തീര്‍ഥ യാത്ര പദ്ധതികള്‍ നിലവില്‍ ഡല്‍ഹി സര്‍ക്കാറിന്? കീഴിലുണ്ട്.
ജോലി വാഗ്ദാനങ്ങളും വൈദ്യുതിയുമാണ്
ഗോവയില്‍ ആംആദ്മി പാര്‍ട്ടി മുന്നോട്ട് വയ്ക്കുന്നത്. ഇതില്‍ ജോലി നല്‍കുന്ന പദ്ധയില്‍ നിരവധി പേരാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 1.2ലക്ഷം പേരാണ് ഇതിനകം തന്നെ ഈ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തത്. ഇത് ഗോവയിലെ ആകെ കുടുംബങ്ങളും 25 - 30 ശതമാനം വരും. വൈദ്യുതി പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തത് 2.9 കുടുംബങ്ങളാണ്. ഇത് വലിയൊരു സംഖ്യയാണെന്ന് കെജ്രിവാള്‍ അപറഞ്ഞു.