ഇന്ധനവിലയില്‍ ഇന്നും വര്‍ധന, ഒരാഴ്ചക്കുള്ളിലെ വര്‍ധന നാലര രൂപയ്ക്ക് മുകളില്‍
 



കൊച്ചി : രാജ്യത്ത് ഇന്ധനവില (oil price)ഇന്നും കൂടി.പെട്രോള്‍ (petrol)ലിറ്ററിന് 32 പൈസയാണ് കൂടിയത്. ഡീസലിന് (diesel) 37 പൈസയും കൂടി. ഏഴ് ദിവസത്തിനുള്ളില്‍ ഇന്ധന വില ,നാലര രൂപയ്ക്ക് മുകളിലേക്കാണ് ഉയര്‍ന്നത്. ഒരാഴ്ച പൂര്‍ത്തിയാകുന്നതിനിടെ ആറ് തവണ വര്‍ധിച്ചതോടെ ഇന്ധനവില കുതിച്ചുയരുകയാണ്. ഇന്നലെ അര്‍ധരാത്രിയും വില വര്‍ധിച്ചിരുന്നു. ഒരു ലിറ്റര്‍ ഡീസലിന്  58 പൈസയും പെട്രോളിന് 55 പൈസയുമാണ് ഇന്നലെ വര്‍ധിച്ചത്. അതിന് മുന്നത്തെ ദിവസം ഒരു ലിറ്റര്‍ ഡീസലിന്റെ വില 84 പൈസയും പെട്രോളിന് ലിറ്ററിന് 87 പൈസയും വര്‍ദ്ധിപ്പിച്ചിരുന്നു. രാജ്യത്തെ നിത്യോപയോഗ സാധനങ്ങളുടെയും പൊതുഗതാഗത സംവിധാനങ്ങളുടെയും വിലയും നിരക്കുകളും നിര്‍ബന്ധിക്കാന്‍ ഇത് കാരണമാകും.

അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിനെത്തുടര്‍ന്ന് കഴിഞ്ഞ നാല് മാസമായി ഇന്ധന വില വര്‍ധിപ്പിച്ചിരുന്നില്ല. ഫല പ്രഖ്യാപനത്തിന് പിന്നാലെ ഇന്ധന വില കുത്തനെ ഉയരുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും ഒരാഴ്ച കഴിഞ്ഞതോടെയാണ് എണ്ണക്കമ്പനികള്‍ വീണ്ടും വില വര്‍ധിപ്പിച്ച് തുടങ്ങിയത്. വരും ദിവസങ്ങളിലും ഇന്ധന വില കൂടുമെന്നാണ് കരുതുന്നത്.തെരഞ്ഞെടുപ്പിന് മുന്‍പ് അവസാനം ഇന്ധന വിലയില്‍ മാറ്റം വന്നപ്പോഴുള്ള ക്രൂഡ് ഓയില്‍ വില 82 ഡോളറിനരികെയായിരുന്നു. ഇപ്പോള്‍ 120 ഡോളറിന് അരികിലാണ് വില. അതു കൊണ്ട് വില പതുക്കെ കൂടാനാണ് സാധ്യത. ഇതോടെ എല്ലാ മേഖലയിലും വിലക്കയറ്റവും കൂടും. ക്രൂഡ് ഓയില്‍ വില ഉയര്‍ന്നിട്ടും രാജ്യത്തെ റീടെയ്ല്‍ പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിക്കാത്തത് എണ്ണക്കമ്പനികള്‍ക്ക് തിരിച്ചടിയായെന്ന് മൂഡിസ് ഇന്‍വെസ്റ്റര്‍ സര്‍വീസിന്റെ കണക്ക്. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍, ബിപിസിഎല്‍, എച്ച്പിസിഎല്‍ തുടങ്ങിയ കമ്പനികള്‍ക്ക് 2.25 ബില്യണ്‍ ഡോളറിന്റെ നഷ്ടമാണ് ഉണ്ടായത്. അതായത് 19000 കോടി ഇന്ത്യന്‍ രൂപ.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media