സില്‍വര്‍ ലൈന്‍ പദ്ധതി പ്രായോഗികമല്ല;  സംസ്ഥാനത്തിന് താത്പര്യമെങ്കില്‍ അതിവേഗ റെയില്‍ പരിഗണിക്കാമെന്ന് കേന്ദ്ര റെയില്‍വെ മന്ത്രി
 



ദില്ലി: കേരള സര്‍ക്കാരിന്റെ സില്‍വര്‍ ലൈന്‍ (കെ -റെയില്‍) പദ്ധതിയില്‍ നിലപാട് വ്യക്തമാക്കി കേന്ദ്രം. സില്‍വര്‍ ലൈന്‍ പ്രായോഗികമല്ലെന്നും നടപ്പാക്കാനാകില്ലെന്നും സംസ്ഥാനത്തിന് താല്‍പര്യമുണ്ടെങ്കില്‍ അതിവേഗ റെയില്‍ പരിഗണിക്കാമെന്നും കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് രാജ്യസഭയില്‍ വ്യക്തമാക്കി. ആര്‍ആര്‍ടിഎസ് - ഹൈസ്പീഡ് റെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട് ഹാരീസ് ബീരാന്‍ എംപിയുടെ ചോദ്യത്തിന് മറുപടിയായിട്ടാണ് റെയില്‍വേ മന്ത്രിയുടെ വിശദീകരണം. ആര്‍ആര്‍ടിഎസോ, ഇ ശ്രീധരന്‍ നല്‍കിയ അതിവേഗ റെയില്‍ പദ്ധതിയോ കേന്ദ്ര സര്‍ക്കാരിന് മുന്നിലുണ്ടോയെന്നായിരുന്നു ഹാരിസ് ബീരാന്റെ  ചോദ്യം.

സില്‍വര്‍ ലൈന്‍ പദ്ധതി വലിയ പാരിസ്ഥിതിക ആഘാതം ഉണ്ടാക്കുന്നതാണെന്നും അത് നടപ്പാക്കാനാകുന്നതല്ലെന്നും റെയില്‍വേ മന്ത്രി  പറഞ്ഞു. എല്ലാം സംസ്ഥാനത്തിന്റെ  തീരുമാനമാണ്. സംസ്ഥാനത്തിന് താല്‍പര്യമുണ്ടെങ്കില്‍ ഹൈസ്പീഡ് റെയില്‍ പദ്ധതി പരിഗണിക്കാം. എന്നാല്‍ സംസ്ഥാനം സഹകരിക്കുന്നില്ലെന്നും കേന്ദ്ര മന്ത്രി വിമര്‍ശിച്ചു. സംസ്ഥാനം കേന്ദ്രസര്‍ക്കാറിന് പിന്തുണ നല്‍കണം. ഭൂമി ഏറ്റെടുത്ത് നല്‍കണം. പദ്ധതി നടപ്പാക്കാന്‍ സംസ്ഥാനത്തിന് കേന്ദ്ര പിന്തുണ അനിവാര്യമാണ്. സംസ്ഥാനം സഹകരിച്ചില്ലെങ്കില്‍ എങ്ങനെ പദ്ധതി നടപ്പാക്കാനാകുമെന്നും കേന്ദ്ര റെയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവ് ചോദിച്ചു. സംസ്ഥാന സര്‍ക്കാര്‍ തീരെ സഹകരിക്കുന്നില്ല.  ഇതുവരെ 14 ശതമാനം ഭൂമി മാത്രമാണ് ഏറ്റെടുത്ത് നല്‍കിയത്.  ഇങ്ങനെ എങ്ങനെ മുന്നോട്ട് പോകുമെന്നും അശ്വിനി വൈഷ്ണവ് ചോദിച്ചു.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media