സെക്രട്ടറിയേറ്റിന്റെ നോര്‍ത്ത് ഗേറ്റ് 10 വര്‍ഷത്തിനുശേഷം തുറന്നു; ബാരിക്കേഡുകള്‍ നീക്കി,
 


തിരുവനന്തപുരം: സെക്രട്ടറിയേറ്റിന്റെ പ്രധാനപ്പെട്ട കവാടമായ നോര്‍ത്ത് ഗേറ്റ് 10 വര്‍ഷത്തിനുശേഷം തുറന്നു. കോണ്‍ഗ്രസ് അനുകൂല സംഘടനകളുടെ നേതൃത്വത്തിലാണ് ഗേറ്റ് തുറന്നത്. പൊലീസ് സ്ഥാപിച്ചിരുന്ന ബാരിക്കേടുകള്‍ ഒരു വശത്തേക്ക് നീക്കുകയായിരുന്നു. സമര കവാടമെന്നാണ് ഈ കവാടം അറിയപ്പെടുന്നത്. ഒന്നാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ഈ ഗേറ്റ് കുറച്ചുനാള്‍ തുറന്ന് കിടന്നെങ്കിലും സുരക്ഷാപ്രശ്‌നം ചൂണ്ടിക്കാട്ടി ഗേറ്റ് അടക്കുകയായിരുന്നു. ഇന്നലെ സെക്രട്ടേറിയറ്റിലെ കോണ്‍ഗ്രസ് അനുകൂല സംഘടനകളാണ് ഗേറ്റ് ആവേശപൂര്‍വ്വം തുറന്നത്.

കേരള ജനതയ്ക്ക് സ്വാതന്ത്ര്യം കിട്ടി എന്നതിന്റെ തെളിവാണ് ഇന്നലത്തെ സത്യപ്രതിജ്ഞ ചടങ്ങെന്നും സെക്രട്ടേറിയറ്റിന്റെ കവാടങ്ങള്‍ കൊട്ടിയടച്ച് രാവണന്‍ കോട്ടയായി മാറ്റിയ നടപടിയില്‍ നിന്നും മോചനം ലഭിച്ചെന്ന് വെളിപ്പെടുത്താനാണ് ഗേറ്റ് തുറന്നതെന്നും കോണ്‍?ഗ്രസ് അനുകൂല സംഘടനാ നേതാക്കള്‍ പറഞ്ഞു. അധികാരികളുടെ അടുത്തെത്താതെ തടയണമെന്ന ദുരുദ്ദേശമാണ് ഉണ്ടായിരുന്നത്. യുഡിഎഫ് സര്‍ക്കാര്‍ അങ്ങനെയായിരിക്കില്ല. എല്ലാവരേയും ഒരുമിച്ച് നിര്‍ത്തി അനുഭാവപൂര്‍വ്വം പെരുമാറുവാന്‍ തയ്യാറായിട്ടുള്ള ഭരണകൂടമാണ് ഇപ്പോഴുള്ളതെന്നും അതുകൊണ്ടാണ് ഗേറ്റ് തുറന്നതെന്നും നേതാക്കള്‍ പറയുന്നു. വൈകുന്നേരം മൂന്നുമണിക്ക് ശേഷം ഗേറ്റിലൂടെയുള്ള പ്രവേശനം ഉണ്ടായിരിക്കുമെന്നും നേതാക്കള്‍ വ്യക്തമാക്കി. 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media