സിജെപി മാര്‍ച്ചിനു നേരെ ലാത്തിച്ചാര്‍ജ്ജ്; യുദ്ധക്കളമായി ജന്തന്‍ മന്തര്‍
 



ദില്ലി: കേന്ദ്ര വിദ്യാഭ്യാസമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പാര്‍ലമെന്റ് നടത്തിയ കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ (സിജെപി) മാര്‍ച്ച് പൊലീസ് തടഞ്ഞതോടെ യുദ്ധക്കളമായി ജന്തര്‍ മന്തര്‍. സമരം ചെയ്യുന്ന സിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ലാത്തിവീശി. പൊലീസും സമരക്കാരുമായി സംഘര്‍ഷം ഉടലെടുത്തു. എന്നാല്‍ പ്രതിഷേധ മാര്‍ച്ചില്‍ നിന്ന് പിന്മാറില്ലെന്ന ഉറച്ച തീരുമാനത്തിലാണ് സിജെപി. ''കനത്ത മഴയും, സുരക്ഷയുമുണ്ട്. എന്നാല്‍ ഇതൊന്നും പാറ്റകളെ ഇന്ന് തടസ്സപ്പെടുത്തില്ല'' എന്ന് സിജെപി എക്‌സ് പോസ്റ്റില്‍ അറിയിച്ചു.

കോക്രോച്ച് പാര്‍ട്ടിയുടെ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ കനത്ത ജാഗ്രതയിലാണ് ദില്ലി ന?ഗരം. മുന്നൂറിലധികം പൊലീസ് ഉദ്യോഗസ്ഥരെ സംഭവസ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. 25 ബറ്റാലിയന്‍ കേന്ദ്രസേനയേയും സുരക്ഷയ്ക്ക് നിയോ?ഗിച്ചിട്ടുണ്ട്. ഡെപ്യൂട്ടി കമ്മിഷണര്‍, അഡീഷനല്‍ ഡിസിപി റാങ്കിലുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സാഹചര്യം നേരിട്ട് നിരീക്ഷിക്കുകയാണ്. എന്നാല്‍ സാമൂഹിക പ്രവര്‍ത്തകന്‍ സോനം വാങ്ചുകുമായി ചര്‍ച്ചയ്ക്കുള്ള നിര്‍ദ്ദേശം ഇതുവരെ സര്‍ക്കാര്‍ അംഗീകരിച്ചില്ല.

അതേസമയം, സോനം വാങ്ചുകിന്റെ ആരോഗ്യനിലയില്‍ ആശങ്കയറിയിച്ച് ഭാര്യ ഗീതാഞ്ജലി ആങ്മോ നല്‍കിയ ഹര്‍ജിയില്‍ ദില്ലി ഹൈക്കോടതിയുടെ അടിയന്തര ഇടപെടല്‍ ഉണ്ടായില്ല. ഹര്‍ജി പരിഗണിച്ച ഹൈക്കോടതി, കേന്ദ്രത്തിന് വിശദീകരണം തേടി നോട്ടീസ് നല്‍കുകയായിരുന്നു. നിലവില്‍ സഫ്ദര്‍ജംഗ് ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media