മലപ്പുറം: കോണ്‍ഗ്രസ് നേതാവ് വിഡി സതീശന് അഭിവാദ്യവുമായി മലപ്പുറത്തു ഫ്‌ലെക്‌സ് ബോര്‍ഡ്. 'നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന് 'അഭിവാദ്യങ്ങള്‍ എന്നെഴുതിയ ഫ്‌ലെക്‌സ് ബോര്‍ഡാണ് സ്ഥാപിച്ചത്. കാലടി പഞ്ചായത്തിലെ പാറപ്പുറത്താണ് ഇന്നലെ രാത്രി ഫ്‌ലെക്‌സ് ബോര്‍ഡ് സ്ഥാപിച്ചത്. കോണ്‍?ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ച തുടരുന്നതിനിടെയാണ് ഫ്‌ലെക്‌സ് ബോര്‍ഡ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം പിവി അന്‍വറിന് ആശംസകള്‍ നേര്‍ന്നുകൊണ്ടുള്ള ഫ്‌ലെക്‌സ് ബേപ്പൂരില്‍ ഉയര്‍ന്നിരുന്നു.
അതിനിടെ, ജനനായകന്‍ വീഡിയോക്ക് പിന്നാലെ പോഡ് കാസ്റ്റുമായി രമേശ് ചെന്നിത്തല രം?ഗത്തെത്തി. കേരള യാത്ര എന്ന പേരിലാണ് പോഡ് കാസ്റ്റ് തുടങ്ങിയത്. കേരള വികസനത്തിനുള്ള ചര്‍ച്ച തുടങ്ങാം എന്ന് ചെന്നിത്തല പറയുന്നു. അനാവശ്യ ചര്‍ച്ചകള്‍ ഒഴിവാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രിപദത്തിനായി പോരടിക്കുന്ന കോണ്‍ഗ്രസ് നേതാക്കളുടെ പ്രതിച്ഛായ കൂട്ടാന്‍ വീഡിയോകളും ഡോക്യുമെന്ററിയും പുസ്തകങ്ങളും സജീവമായിരിക്കുകയാണ്. വിവിധ രൂപത്തിലുള്ള വാഴ്ത്തുപാട്ടുകളും പോസ്റ്ററുകളും ആവേശത്തോടെയാണ് അണികള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നത്.
കെഎസ് യു കാലം മുതലുളള ജീവിതമാണ് പ്രമേയം. എഐ സാങ്കേതിക വിദ്യ ഉപയോ?ഗിച്ച് ഇം?ഗ്ലീഷ്, ഹിന്ദി പ്രസംഗ ശകലങ്ങളും, ആഭ്യന്തരമന്ത്രിയായിരിക്കെ നടപ്പാക്കിയ പദ്ധതികളുമാണ് ഹൈലൈറ്റ്‌സ്. വീഡിയോ മാത്രമല്ല, ഒസിയുടെ ദൗത്യം പൂര്‍ത്തിയാക്കാന്‍ ആര്‍സി, കേരളത്തെ ആര്‍സി നയിക്കട്ടെ, കൂലിപ്പടയാളികള്‍, പോരാളികള്‍ ആണ് നായകനാകുന്നത്. അങ്ങിനെ നായകന്‍ ചെന്നിത്തല ടാഗില്‍ കാര്‍ഡുകളുടെ കുത്തൊഴുക്ക് ആണ്. കെസി- വിഡി പോരായി ചുരുങ്ങുന്നത് കണ്ടാണ് കാഴ്ചക്കാരുടെ റോള്‍ വിട്ട് ആര്‍സി ടീം കളത്തിലേക്ക് ഇറങ്ങിയത്.
ജനനായകന്‍ വീഡിയോക്ക് പിന്നാലെ പോഡ് കാസ്റ്റുമായി ചെന്നിത്തല,അനാവശ്യ ചര്‍ച്ച വേണ്ട,കേരളവികസനത്തിനുള്ള ചര്‍ച്ച തുടങ്ങാമെന്ന് 'കേരളയാത്ര'പരമ്പരയില്‍ ആഹ്വാനം
മത്സരിച്ചില്ലെങ്കിലും നമ്പര്‍ വണ്‍ കസേരക്കുള്ള കിടമത്സരത്തില്‍ സജീവമായുള്ള കെസി വേണുഗോപാലിനെ കുറിച്ചുള്ള ഡോക്യുമെന്ററി ഷൂട്ട് അന്തിമഘട്ടത്തിലാണ്. ദേശീയ അവാര്‍ഡ് ജേതാവ് വിനോദ് മങ്കര ഒരുക്കുന്ന ഡോക്യുമെന്ററിയുടെ ഷൂട്ട് ആലപ്പുഴയില്‍ പുരോഗമിക്കുകയാണ്. കെസിയുടെ ജീവചരിത്രവും അണിയറയിലുണ്ട്. ലോകപുസ്തകദിനത്തില്‍ വായനക്കാര്‍ക്കായി കെസി പങ്ക് വെക്കുന്നത് തെരഞ്ഞെടുത്ത പ്രസംഗങ്ങളുടെ പുസ്തക രൂപമാണ്. നേരിനൊപ്പം പോരാട്ടങ്ങള്‍, നിലപാടുകള്‍. ട്രക്കിംഗും വനവാസം റിസോര്‍ട്ടിന്റെ ഉദ്ഘാടനവും ഒക്കെ കഴിഞ്ഞ് ഫലം കാത്തിരിക്കുന്ന വിഡി സതീശന്റെ പുസ്തകവും ഉടനെത്തും. ക്രിസ്ത്യന്‍ വിശ്വാസികളുടെ പരിപാടികളിലെ പ്രധാന പ്രസംഗങ്ങള്‍ ചേര്‍ത്തുള്ള പുസ്തകത്തിന്റെ പേര് ആദം നീ എവിടെയാകുന്നു.