അണ്ണാമലൈയുടെ പുതിയ പാര്‍ട്ടിയില്‍ എട്ട് മണിക്കൂര്‍ കൊണ്ട് ചേര്‍ന്നത് എട്ട് ലക്ഷത്തിലേറെ പേര്‍
 


ചെന്നൈ: പാര്‍ട്ടിയില്‍ നിന്നും രാജിവെച്ച് തമിഴ്നാട് ബിജെപി മുന്‍ അധ്യക്ഷന്‍ കെ. അണ്ണാമലൈ നടത്തുന്ന പുതിയ രാഷ്ട്രീയ നീക്കത്തിന് വന്‍ ജന പിന്തുണയേറുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. അണ്ണാമലൈ പുതുതായി ആരംഭിച്ച രാഷ്ട്രീയ പ്രസ്ഥാനമായ 'വി ദ് ലീഡേഴ്‌സ്' തുടക്കത്തില്‍ ലക്ഷക്കണക്കിന് അനുയായികളെ നേടിയെന്നാണ് കണക്കുകള്‍. വെള്ളിയാഴ്ച ബിജെപിയില്‍നിന്ന് രാജിവച്ച് പുതിയ പ്രസ്ഥാനം ആരംഭിച്ച് വെറും എട്ട് മണിക്കൂറുകള്‍ക്കകം 8 ലക്ഷത്തിലധികം സന്നദ്ധപ്രവര്‍ത്തകര്‍ സംഘടനയില്‍ അംഗങ്ങളായെന്നാണ് വിവരം. 'വി ദ ലീഡേഴ്സ്' എന്ന ഓണ്‍ലൈന്‍ ലിങ്ക് വഴി ആരംഭിച്ച വളണ്ടിയര്‍ രജിസ്ട്രേഷന്റെ ആദ്യ മണിക്കൂറില്‍തന്നെ എട്ടു ലക്ഷത്തോളം പേരാണ് അണ്ണാമലൈയ്ക്ക് പിന്തുണയുമായെത്തിയത്.

8,68,676 പേര്‍ ഇതിനോടകം ഈ രാഷ്ട്രീയ മുന്നേറ്റത്തിന്റെ ഭാഗമായിക്കഴിഞ്ഞതായാണ് ഏറ്റവും പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നത്. നിരവധി ബിജെപി പ്രവര്‍ത്തകരും പാര്‍ട്ടി വിട്ട് അണ്ണാമലൈക്കൊപ്പം ചേര്‍ന്നിട്ടുണ്ട്. സാധാരണക്കാരന്റെ രാഷ്ട്രീയം കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തോടെയുള്ള പുതിയ രാഷ്ട്രീയ യാത്രയുടെ തുടക്കമായാണ് അണ്ണാമലൈ തന്റെ പുതിയ മുന്നേറ്റത്തെ അടയാളപ്പെടുത്തുന്നത്. കോയമ്പത്തൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എപിജെ അബ്ദുള്‍ കലാം സെന്റര്‍ ഫോര്‍ എത്തിക്സ് ആന്‍ഡ് പൊളിറ്റിക്സ്' ഈ പ്രസ്ഥാനത്തിന് കീഴിലുള്ള ഒരു സ്ഥാപനമായി 'വി ദ് ലീഡേഴ്‌സ്' പ്രവര്‍ത്തിക്കുമെന്ന് അണ്ണാമലൈ വ്യക്തമാക്കുന്നു.

ഐപിഎസ് ഓഫിസറായിരുന്ന അണ്ണാമലൈ ജോലി രാജിവച്ച് ബിജെപിയില്‍ ചേര്‍ന്നത് 2020ലാണ്. കഴിഞ്ഞ 18 മാസമായി അണ്ണാമലൈ ബിജെപിയുമായി അഭിപ്രായഭിന്നതകള്‍ തുടരുകയായിരുന്നു.  അടുത്ത നിയമസഭ തെരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കുമെന്നും പാര്‍ട്ടി വളര്‍ത്താന്‍ സമയം വേണമെന്നും അദ്ദേഹം പറയുന്നു.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media