ദില്ലി: പരീക്ഷ ക്രമക്കേടില്‍ പ്രതിഷധിച്ച വിദ്യാര്‍ഥികള്‍ക്കെതിരെ കേസെടുക്കുന്നതില്‍ കടുത്ത അതൃപ്തിയുമായി സി ജെ പി. ഉറപ്പ് പാലിക്കപ്പെട്ടില്ലെങ്കില്‍ ശക്തമായ പ്രത്യാഘാതമുണ്ടാകുമെന്ന് സി ജെ പി മുന്നറിയിപ്പ് നല്‍കി. ദില്ലിയില്‍ നടന്ന സി ജെ പി പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യവുമായി വിവിധ സംസ്ഥാനങ്ങളില്‍ നടത്തിയ പ്രതിഷേധത്തില്‍ വിദ്യാര്‍ഥികള്‍ക്കെതിരെ വ്യാപകമായി കേസെടുക്കുന്നുവെന്നാണ് പരാതി. അസം, ബംഗാള്‍, ബിഹാര്‍ എന്നിവിടങ്ങളിലാണ് കൂടുതലായും പൊലീസ് നടപടി തുടരുന്നത്. ബിഹാറില്‍ തേജ് പ്രതാപ് യാദവടക്കമുള്ള നേതാക്കള്‍ ജയിലിലുമാണ്. സമരക്കാര്‍ക്കെതിരെ ദില്ലിയിലോ പുറത്തോ കേസെടുക്കില്ലെന്നായിരുന്നു സര്‍ക്കാരിന്റെ ഉറപ്പ്. ഇതാണ് ലംഘിക്കപ്പെടുന്നത്. എഫ് ഐ ആറുകള്‍ അടിയന്തരമായി പിന്‍വലിക്കണമെന്ന് സി ജെ പി ആവശ്യപ്പെട്ടു. ഉറപ്പുകള്‍ സര്‍ക്കാര്‍ പാലിച്ചില്ലെങ്കില്‍ അത് യുവാക്കളോടുള്ള വിശ്വാസ വഞ്ചനയാണെന്ന് സി ജെ പി വക്താവ് സൗരവ് ദാസ് സമൂഹമാധ്യമമായ എക്‌സില്‍ പ്രതികരിച്ചു. രേഖാമൂലമുള്ള ഉറപ്പ് നാളെ സര്‍ക്കാര്‍ നല്‍കാനിരിക്കേയാണ്, പറഞ്ഞതല്ല നടക്കുന്നതെന്ന ആരോപണം ശക്തമാകുന്നത്. ഈ നിലയിലാണ് കാര്യങ്ങള്‍ മുന്നോട്ട് പോകുന്നതെങ്കില്‍ അതിശക്തമായ പ്രതിഷേധം തുടങ്ങുമെന്നാണ് സി ജെ പി നേതാക്കള്‍ നല്‍കുന്ന മുന്നറിയിപ്പ്.
zfhh59