ബേക്കേഴ്‌സ് അസോസിയേഷന്‍ കണ്‍വെന്‍ഷന്‍
കോഴിക്കോട്: ബേക്കേഴ്‌സ് അസ്സോസിയേഷന്‍ കോഴിക്കോട് നോര്‍ത്ത് മണ്ഡലം കണ്‍വെന്‍ഷന്‍ മാവൂര്‍ റോഡ് കാലിക്കറ്റ് ടവറില്‍ നടന്നു. അഫ്‌സല്‍ ലിയാ ബേക്കറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കണ്‍വെന്‍ഷന്‍ ബേയ്ക്ക് കെയര്‍ ചെയര്‍മാന്‍ മഖ്ബൂല്‍ ടെല്‍റ്റാ ബേക്കറി ഉദ്ഘാടനം ചെയ്തു.
ബേയ്ക്ക് കെയര്‍ കണ്‍വീനര്‍ ജുനൈസ് എ. കെ മുഖ്യപ്രഭാഷണം നടത്തി.കോഴിക്കോട് നോര്‍ത്ത് ഫുഡ് സേഫ്റ്റി ഓഫീസര്‍ എസ്. ലസിക ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ട് ബോധവല്‍ക്കരണ ക്ലാസ് എടുത്തു.
ജില്ലാ വ്യവസായ വകുപ്പ് റിസോഴ്‌സ് പേഴ്‌സണ്‍ എ.വി ഗായത്രി വ്യവസായ വകുപ്പില്‍ നിന്നും ബേക്കറി സംരംഭകര്‍ക്ക് ലഭിക്കുന്ന സേവനങ്ങളെ കുറിച്ചും ആനുകൂല്യങ്ങളെ കുറിച്ചും വിശദീകരിച്ചു.ജില്ലാ ജനറല്‍ സെക്രട്ടറി സലാം സ്റ്റാന്‍ഡേര്‍ഡ്, മണ്ഡലം ഇന്‍ചാര്‍ജ് പ്രബീഷ് റീന ബേക്കറി, ജിഷ്ണു കൈരളി ബേക്കറി,രഞ്ജിത്ത് റീഗള്‍ ബേക്കറി, നൗഫല്‍ ഗ്രാന്റ് ബേക്ക്‌സ്,പ്രദീപ് സോനാ ബേക്ക്‌സ്,മുസ്തഫ സാജ് ഫുഡ്സ്,ഹസീബ് എന്നിവര്‍ സംസാരിച്ചു.