എസ്‌ഐടി കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി 

ഒടുവില്‍ 'രക്ഷാപ്രവര്‍ത്തകര്‍'കുരുങ്ങി
അഞ്ച് പോലീസുകാര്‍ പ്രതികള്‍ 

 



തിരുവനന്തപുരം: നവകേരള യാത്രയില്‍ 'രക്ഷാപ്രവര്‍ത്തനം' നടത്തിയ അഞ്ച് പൊലീസുകാരും കുറ്റക്കാര്‍. ഇതുസംബന്ധിച്ച് ആലപ്പുഴ മജിസ്‌ട്രേറ്റ് കോടതിയില്‍ പ്രത്യേക അന്വേഷണ സംഘം റിപ്പോര്‍ട്ട് നല്‍കി. അനില്‍, സന്ദീപ്, ഷൈജു, വിപിന്‍, അരുണ്‍ തുടങ്ങിയവര്‍ പ്രതികളാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഗണ്‍മാന്‍മാര്‍ക്കെതിരെ വകുപ്പ് ചുമത്തിയിട്ടില്ല. ഇവര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയാണ് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. ഈ അഞ്ച് പേര്‍ക്കുമെതിരെ വകുപ്പുതല നടപടി ശുപാര്‍ശ ഉടന്‍ ഡിജിപിക്ക്  കൈമാറും.
ലോക്കല്‍ പൊലീസ് തടഞ്ഞുവച്ചിട്ടും യൂത്ത് കോണ്‍ഗ്രസുകാരുടെ തലക്കടിച്ചുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഗുരുതരചട്ടലംഘനം നടന്നെന്നാണ് കണ്ടെത്തല്‍. അന്ന് ക്രമസമാധാന ചുമതലയുണ്ടായിരുന്ന എഡിജിപി എംആര്‍ അജിത് കുമാറിനെതിരെ ഉദ്യോഗസ്ഥര്‍ എസ്‌ഐടിക്ക് മുന്‍പില്‍ മൊഴി നല്‍കിയിരുന്നു. നവകേരള യാത്രയ്ക്കിടെ മുന്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കരിങ്കൊടി പ്രതിഷേധം നടത്തിയ യൂത്ത് കോണ്‍ഗ്രസ് കെ എസ് യു പ്രവര്‍ത്തകരെ തല്ലിച്ചതച്ച കേസില്‍ ഗണ്‍മാന്മാരെ രക്ഷിക്കാന്‍ അന്ന് ക്രമസമാധാന ചുമതലയുണ്ടായിരുന്ന എഡിജിപി എംആര്‍ അജിത് കുമാര്‍ നേരിട്ട് ഇടപെട്ടതായാണ് ഉദ്യോഗസ്ഥരുടെ മൊഴികള്‍. തിരുവന്തപുരത്ത് വിളിച്ചുവരുത്തി കേസ് ഡയറി തിരുത്തിച്ചു എന്നാണ് മൊഴി.


 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media