ഷാര്‍ജ: ഷാര്‍ജയില്‍ കണ്ണൂര്‍ സ്വദേശിയായ അമ്മയും കുഞ്ഞും മരിച്ച സംഭവത്തില്‍ പോലീസ് കേസെടുത്തു. ആത്മഹത്യാ കുറ്റം ചുമത്തിയാണ് ഷാര്‍ജ പോലീസ് കേസെടുത്തത്. കണ്ണൂര്‍ അഴീക്കോട് പുതിയകാവ് ആര്‍ഷ(35)യും ഏകമകള്‍ റൂഹി(5)യുമാണ് മരിച്ചത്.ഷാര്‍ജ അല്‍ നഹദയിലെ ഫ്ളാറ്റിന് സമീപമാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. വാഹനാപകടത്തിലാണ് ഇരുവരും മരിച്ചതെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു.
ബുധനാഴ്ച രാത്രിയിലാണ് സംഭവം. ഏതാനും വര്‍ഷമായി ഭര്‍ത്താവ് നിഹാലിനൊപ്പം ഷാര്‍ജ അല്‍ നഹ്ദയില്‍ സഹാറ മാളിന് സമീപത്തെ ഫ്ളാറ്റിലാണ് ഇവര്‍ താമസിച്ചിരുന്നത്. സ്വന്തമായി ഓണ്‍ലൈന്‍ ബിസിനസ് നടത്തിവരികയായിരുന്നു ആര്‍ഷ.