എംബിബിഎസ് വിദ്യാര്‍ത്ഥികളില്‍ നിന്ന് ഈടാക്കിയ  അധിക ഫീസ് തിരികെ നല്‍കണമെന്ന് നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ നിര്‍ദ്ദേശം
 



തിരുവനന്തപുരം: എംബിബിഎസ് വിദ്യാര്‍ത്ഥികളില്‍ നിന്ന് ഈടാക്കിയ അധിക ഫീസ് തിരികെ നല്‍കാന്‍ നിര്‍ദേശം. സംസ്ഥാന മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന് നാഷണല്‍ മെഡിക്കല്‍ കമ്മീഷനാണ് നിര്‍ദേശം നല്‍കിയത്. വിദ്യാര്‍ത്ഥികളില്‍ നിന്ന് ഈടാക്കിയ ആറ് മാസത്തെ അധിക ഫീസ് ആണ് തിരികെ നല്‍കേണ്ടത്. ഇതുസംബന്ധിച്ച നിര്‍ദേശം ഡിഎംഇക്ക് ആണ് നല്‍കിയിരിക്കുന്നത്.
നാലര വര്‍ഷ കോഴ്‌സിന് അഞ്ച് വര്‍ഷ ഫീസ് തികച്ച് വാങ്ങുന്നതിലാണ് നടപടി. അധികമായി വാങ്ങിയ തുക തിരികെ നല്‍കാന്‍ നടപടി എടുക്കണം. കോളേജുകള്‍ക്ക് ഇതിനുള്ള നിര്‍ദേശം നല്‍കണം. നാലരവര്‍ഷത്തെ ഫീസ് മാത്രമേ വാങ്ങാവൂ എന്ന് നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ നേരത്തെ സര്‍ക്കുലര്‍ ഇറക്കിയിരുന്നു. ഇത് മറികടന്ന് ഫീസ് വാങ്ങിയതിലെ പരാതിയിലാണ് നടപടി. മൂവായിരത്തോളം കുട്ടികളില്‍ നിന്ന് മൂന്നര ലക്ഷം മുതല്‍ 6ലക്ഷം വരെയാണ് അധികമായി ഈടാക്കുന്നത്.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media