ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സ് ഇനി പാലായിലും
 


കോട്ടയം: ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സിന്റെ ഏറ്റവും പുതിയ ഷോറൂം കോട്ടയം പാലായില്‍ പ്രവര്‍ത്തനമാരംഭിക്കുന്നു. ആഗസ്റ്റ് 19 ബുധനാഴ്ച രാവിലെ 10.30 ന് പ്രശസ്ത സിനിമാതാരം സ്വാസിക ഉദ്ഘാടനം നിര്‍വ്വഹിക്കും. മാണി സി. കാപ്പന്‍ (എം.എല്‍.എ.) മുഖ്യാതിഥി ആകും. ഡയമണ്ട് ആദ്യവില്‍പ്പന നിഷ ജോസ് (സോഷ്യല്‍ വര്‍ക്കര്‍), ഗോള്‍ഡ് ആദ്യവില്‍പ്പന മായ രാഹുല്‍ (ആക്ടിംഗ് ചെയര്‍പേഴ്സണ്‍) എന്നിവര്‍ നിര്‍വ്വഹിക്കും. ജോസിന്‍ ബിനോ (വാര്‍ഡ് കൗണ്‍സിലര്‍), വി.സി. ജോസഫ് (ജനറല്‍ സെക്രട്ടറി കെവിവിഎസ്  പാല), ലിബി എബ്രഹാം (ഗോള്‍ഡ് അസോസിയേഷന്‍, പാല) എന്നിവര്‍ ആശംസകളറിയിക്കും. അനില്‍ സി.പി. (ജി.എം., ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പ്) സ്വാഗതവും ജോജി എം.ജെ. (പി.ആര്‍.ഒ. ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പ്) നന്ദിയും അറിയിക്കും. ചടങ്ങില്‍ പാലായിലെ തിരഞ്ഞെടുക്കപ്പെട്ട നിര്‍ദ്ധനരായ രോഗികള്‍ക്ക് ബോചെ ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റ് നല്‍കുന്ന ധനസഹായം വിതരണം ചെയ്യും.

 
ഉദ്ഘാടനത്തിന്റെ ഭാഗമായി നിരവധി ഓഫറുകളാണ് ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സില്‍ ഒരുക്കിയിരിക്കുന്നത്. ഉദ്ഘാടനത്തിനെത്തുന്നവരില്‍ നിന്നും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന 5 പേര്‍ക്ക് ഡയമണ്ട് റിംഗ് സമ്മാനമായി ലഭിക്കും. പര്‍ച്ചേയ്സ് ചെയ്യുന്നവരില്‍ നിന്നും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന ഭാഗ്യശാലിക്ക് ബംപര്‍ സമ്മാനമായ കിയ സെല്‍ടോസ് കാര്‍ സ്വന്തമാക്കാം. HUID മുദ്രയുള്ള 916 സ്വര്‍ണാഭരണങ്ങള്‍ക്ക് ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ പണിക്കൂലി. സ്വര്‍ണം, ഡയമണ്ട് ആഭരണങ്ങള്‍ക്ക് പണിക്കൂലിയില്‍ 50% വരെ ഡിസ്‌കൗണ്ട്. ഓരോ 3 ലക്ഷം രൂപയുടെ ഡയമണ്ട് ആഭരണ പര്‍ച്ചേയ്സുകള്‍ക്കൊപ്പവും ഗോള്‍ഡ് കോയിന്‍ സമ്മാനം. ഏറ്റവും പുതിയ ലൈറ്റ് വെയിറ്റ് ആഭരണങ്ങളുടെ അതിവിപുലമായ കലക്ഷന്‍ ഷോറൂമില്‍ ലഭ്യമാണ്. സ്വര്‍ണവിലയില്‍ നിന്നും സംരക്ഷണം നല്‍കിക്കൊണ്ട് അഡ്വാന്‍സ് ബുക്കിംഗ് ഓഫര്‍. നിങ്ങളുടെ കൈവശമുള്ള, ഏത് ജ്വല്ലറിയില്‍ നിന്നും വാങ്ങിയ പഴയ സ്വര്‍ണാഭരണങ്ങളും ഏറ്റവും മികച്ച മാര്‍ക്കറ്റ് വിലയില്‍ ഷോറൂമില്‍ വില്‍ക്കാം. കൂടാതെ എല്ലാ പര്‍ച്ചേയ്സിനൊപ്പവും ഉറപ്പായ സമ്മാനങ്ങള്‍. പാലാ കെഎസ്ആര്‍ടിസി ബസ് സ്റ്റേഷന് സമീപമാണ് ഷോറൂം പ്രവര്‍ത്തിക്കുന്നത്.

 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media