25-ാമത് രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് നാളെ തിരി തെളിയും
തിരുവനന്തപുരം: ഇരുപത്തിയഞ്ചാമത് രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് നാളെ തിരി തെളിയും. നാല് മേഖലകളിലായി നടക്കുന്ന മേളയ്ക്ക് തിരുവനന്തപുരമാണ് ആദ്യ വേദി. കൊവിഡ് കാലത്തെ ഉത്സവത്തിന് നിശാഗന്ധിയില്‍ മുഖ്യമന്ത്രി തിരിതെളിക്കും. രജത ജൂബിലി നിറവിലാണ് കേരള രാജ്യാന്തര ചലച്ചിത്ര മേള. 2500 പ്രതിനിധികള്‍ക്കാണ് തിരുവനന്തപുരത്ത് സിനിമ കാണാന്‍ അവസരമുള്ളത്. കൊവിഡ് പരിശോധനയ്ക്ക് ശേഷമാണ് പാസ് വിതരണം. റിസര്‍വേഷന്‍ അടിസ്ഥാനത്തിലായിരിക്കും തീയറ്ററുകളിലേക്ക് പ്രവേശനം അനുവദിക്കുക. മത്സര വിഭാഗത്തിലേത് ഉള്‍പ്പടെ 18 ചിത്രങ്ങളാണ് ആദ്യദിനം പ്രദര്‍ശിപ്പിക്കുന്നത്.
ഇത്തവണ ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്‌കാരത്തിന് അര്‍ഹനായ ഫ്രഞ്ച് സംവിധായകന്‍ ഷീന്‍ലുക് ഗൊദാര്‍ദിന്റെ ആറ് ചിത്രങ്ങളും മേളയുടെ ഭാഗമാകുന്നുണ്ട്. ഫെബ്രുവരി 17 മുതല്‍ 21 വരെ കൊച്ചിയും 23 മുതല്‍ 27 വരെ തലശ്ശേരിയും മാര്‍ച്ച് 1 മുതല്‍ 5 വരെ പാലക്കാടും ഐഎഫ്എഫ്കെയ്ക്ക് വേദിയാകും.