101 രൂപ നല്‍കി വിവോ ഫോണ്‍ സ്വന്തമാക്കാം


ഈ ദീപാവലിക്ക് വിവോയുടെ പുതിയ '101 രൂപ നല്‍കൂ വിവോ സ്മാര്‍ട്ട്ഫോണ്‍' ഓഫര്‍ പ്രഖ്യാപിച്ചു. തിരഞ്ഞെടുത്ത വിവോ വി, വൈ-സീരീസ് സ്മാര്‍ട്ട്ഫോണുകള്‍ക്കാണ് ഈ ഓഫര്‍. ഈ ഓഫറിനേക്കുറിച്ച് കൂടുതല്‍ അറിയാം.

2021 നവംബര്‍ 7 വരെ പുതിയ ഓഫര്‍  ഓണ്‍ലൈന്‍, ഓഫ്‌ലൈന്‍ ചാനലുകളിലുടനീളം ലഭ്യമാകും. Vivo X70 സീരീസ് വാങ്ങുന്നവര്‍ക്ക്  Citi Bank, ICICI ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, IDFC ഫസ്റ്റ് ബാങ്ക്, എച്ച്ഡിബി ഫിനാന്‍സ് തുടങ്ങിയ ബാങ്കുകള്‍ 10 ശതമാനം വരെ ക്യാഷ്ബാക്ക് നല്‍കും. കൂടാതെ. 

X70 സീരീസ്, V21 5G, V21E 5G സ്മാര്‍ട്ട്ഫോണുകളില്‍ ഒറ്റത്തവണ സ്‌ക്രീന്‍ റീപ്ലേസ്മെന്റ് ഓഫറും കമ്പനി വാഗ്ദാനം ചെയ്യുന്നു. ഉപഭോക്താക്കള്‍ക്ക് സെസ്റ്റ് മണിയ്ക്കൊപ്പം ഒരു വര്‍ഷത്തെ വിപുലീകൃത വാറന്റി ഓഫര്‍ തിരഞ്ഞെടുക്കാനും റിലയന്‍സ് ജിയോയില്‍ നിന്ന് 10,000 രൂപയുടെ ആനുകൂല്യങ്ങള്‍ നേടാനും കഴിയും. എന്നിരുന്നാലും, ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്ന ജിയോ ആനുകൂല്യങ്ങളെക്കുറിച്ചുള്ള വിശദാംശങ്ങള്‍ വിവോ വെളിപ്പെടുത്തിയിട്ടില്ല.


പുതിയ ദീപാവലി ഓഫറിന്റെ ഏറ്റവും വലിയ ഹൈലൈറ്റ് വിവോ സ്മാര്‍ട്ട്ഫോണ്‍ സ്വന്തമാക്കാന്‍ 101 രൂപ നല്‍കുക ( Pay Rs 101 to own a Vivo smartphone) എന്നതാണ്, കൂടാതെ Vivo V21, Vivo Y73, Vivo Y33s എന്നിവയുള്‍പ്പെടെ തിരഞ്ഞെടുത്ത സ്മാര്‍ട്ട്ഫോണുകളില്‍ മാത്രമേ ഓഫര്‍ സാധുതയുള്ളൂ.

Pay Rs 101 to own a Vivo smartphone എന്നത് ബജാജ് ഫിനാന്‍സ് സേവനത്തിന് ബാധകമാണ്,  15,000 രൂപയ്ക്ക് മുകളിലുള്ള ഫോണുകള്‍ക്ക് മാത്രമാണ് ഇത് ബാധകം. അതായത് ഉപയോക്താക്കള്‍ ഫോണ്‍ വാങ്ങുമ്പോള്‍  101 രൂപ മുന്‍കൂറായി നല്‍കി ബാക്കി തുക ഒരു നിശ്ചിത കാലയളവിലേക്ക് പ്രതിമാസ തവണകളായി നല്‍കണം. ഇഎംഐ ഇടപാടുകള്‍ പോലെയാണ് ഇത്.

ഐസിഐസിഐ ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഐഡിഎഫ്‌സി ഫസ്റ്റ്, എച്ച്ഡിബി ബാങ്ക് എന്നിവയില്‍ വിവോ വി വൈ സീരീസ് ഫോണുകള്‍ വാങ്ങുമ്പോള്‍ ഉപഭോക്താക്കള്‍ക്ക് 2,500 രൂപ വരെ ക്യാഷ്ബാക്ക് ലഭിക്കും.


വിവോ ഫോണുകളുടെ വില പരിശോധിക്കാം

 Vivo X70 Pro 8GB റാം 128GB സ്റ്റോറേജ് വേരിയന്റിന്  46,990 രൂപയാണ് വില.  8GB റാം 256GB സ്റ്റോറേജ് വേരിയന്റിന്  49,990 രൂപയും ടോപ്പ്-ഓഫ്-ലൈന്‍ മോഡലായ 12GB റാം 256GB സ്റ്റോറേജ് വേരിയന്റിന് 52,990 രൂപയുമാണ് വില. പ്രീമിയം Vivo X70 Pro+ ന്റെ വില 79,990 രൂപയാണ്.

വിവോ V21യുടെ   8 ജിബി റാം 128 ജിബി സ്റ്റോറേജ് വേരിയന്റിന് 29,990 രൂപ വില വരുമ്പോള്‍ 8 ജിബി റാം 256 ജിബി സ്റ്റോറേജ് മോഡലിന് 32,990 രൂപയാണ് വില. മറുവശത്ത്, Vivo V21e യുടെ വില 24,990 രൂപയും Vivo Y73 17,990 രൂപയുമാണ്.


 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media