സര്‍ക്കാരിന്റേത് കോര്‍പ്പറേറ്റ് സിഇഒമാരുടെ സ്വരം; അധികാരം മുദ്രാവാക്യത്തെ നിശബ്ദമാക്കുന്നുവെന്ന് സച്ചിദാനന്ദന്‍
 


തിരുവനന്തപുരം: ആശമാരുടെ സമരത്തിന് ഐക്യദാര്‍ഢ്യവുമായി കേരള സാഹിത്യ അക്കാദമി ചെയര്‍മാന്‍ കെ.സച്ചിദാനന്ദന്‍. പൗരസാഗരത്തില്‍ പങ്കെടുത്ത് വീഡിയോയിലൂടെയായിരുന്നു ആശമാര്‍ക്കൊപ്പം ചേര്‍ന്നത്. സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ചാണ് ഐക്യപ്പെടല്‍. സമരം ചെയ്യുന്നത് സ്ത്രീകള്‍ എന്ന പരിഗണന പോലും സര്‍ക്കാര്‍ നല്‍കുന്നില്ലെന്നും സംസ്ഥാന സര്‍ക്കാരിന്റെ മറുപടികള്‍ നിര്‍ഭാഗ്യകരമെന്നും കെ സച്ചിദാനന്ദന്‍ കുറ്റപ്പെടുത്തി. 

ചെറിയ ഒരു വര്‍ധന എങ്കിലും അനുവദിച്ച് എന്ത് കൊണ്ട് സമരം അവസാനിപ്പിക്കുന്നില്ല? കേരളത്തിന്റെ ആരോഗ്യ രംഗത്തെ കുറിച്ച് അഭിമാനം ഉണ്ടെങ്കില്‍ അതിന് പ്രധാന കാരണം ആശമാരെന്നും അവകാശം പോലും ചോദിക്കാന്‍ അവകാശമില്ലാത്ത അഭയാര്‍ത്ഥികള്‍ ആണോ ആശാവര്‍ക്കര്‍മാരെന്നും അദ്ദേഹം ചോദിച്ചു. 

സര്‍ക്കാരിനെതിരേ ഭരണപക്ഷ തൊഴിലാളി യൂണിയന്‍ സമരം ചെയ്യുന്ന ഒരു കാലമുണ്ടായിരുന്നു കേരളത്തില്‍.
ഭരണവും സമരവും എന്നായിരുന്നു ഇം.എം എസ് മുന്നോട്ടു വച്ച മുദ്രവാക്യം. പക്ഷേ അധികാരം ആ മുദ്രവാക്യത്തെ നിശബ്ദമാക്കി. സര്‍ക്കാരിന്റേത് കോര്‍പറേറ്റ് സിഇഒമാരുടെ സ്വരമെന്നും പാവപ്പെട്ട സ്ത്രീകളോട് ഡല്‍ഹിയില്‍ പോയി സമരം ചെയ്യൂ എന്നല്ല സര്‍ക്കാര്‍ പറയേണ്ടതെന്നും കെ സച്ചിദാനന്ദന്‍.
 
ചെറിയ വേതന വര്‍ധനവെങ്കിലും നല്‍കി  പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ ആത്മഹത്യാപരമായ നീക്കം ആകും. ആശമാരോട് അനുഭാവപൂര്‍വ്വം പെരുമാറണമെന്ന് എന്റെ ഗവണ്‍മെന്റിനോട് അഭ്യര്‍ത്ഥിക്കുന്നു. വലതു ഫാസിസ്റ്റുകളുടെ ഭാഷ ഉപയോഗിക്കരുത് - സച്ചിദാനന്ദന്‍ പറഞ്ഞു. 


 


 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media