റിപ്പബ്ലിക് ദിന വമ്പന്‍ ഓഫറുകളുമായി ആമസോണ്‍
ഇ-കൊമേഴ്‌സ് വമ്പന്‍മാരായ ആമസോണില്‍ ജനുവരി 20 മുതല്‍ ആണ് 'ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയില്‍' തുടങ്ങുന്നത്.ജനുവരി 20 ന് തുടങ്ങുന്ന വില്‍പന ജനുവരി 23 ന് അര്‍ദ്ധരാത്രി 11:59 ന് അവസാനിക്കും. പ്രൈം അംഗങ്ങള്‍ക്ക് ജനുവരി 19 ന് അര്‍ദ്ധരാത്രി തന്നെ വില്‍പന തുടങ്ങുന്നും ഉണ്ട്.
റിപ്പബ്ലിക് ദിനെ സിയിലില്‍ സ്മാര്‍ട്ട് ഫോണുകള്‍, കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ്, ഫാഷന്‍ ആന്റ് ബ്യൂട്ടി, ഹോം ആന്റ് കിച്ചണ്‍ അപ്ലയന്‍സ്, ടിവി തുടങ്ങി സെഗ്മെന്റുകളില്‍ ആകര്‍ഷകങ്ങളായ ഓഫറുകള്‍ ഉണ്ടാകും.
സാധാരണ ഓഫറുകള്‍ കൂടാതെ ഇന്‍സ്റ്റന്റ് ഡിസ്‌കൗണ്ടും ആമസോണ്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. എസ്ബിഐ ക്രെഡിറ്റ് കാര്‍ഡിനും ക്രെഡിറ്റ് ഇഎംഐയ്ക്ക് 10 ശതമാനം ഇന്‍സ്റ്റന്റ് ഡിസ്‌കൗണ്ട് ഉണ്ടാകും. ബജാജ് ഫിന്‍സെര്‍വ് ഇഎംഐ കാര്‍ഡ്, ആമസോണ്‍ പേ ഐസിഐസിഐ കാര്‍ഡ്, ആമസോണ്‍ പേ ലേറ്റര്‍ തുടങ്ങിയവയില്‍ നോ കോസ്റ്റ് ഇഎംഐയും ലഭ്യമായിരിക്കും.
സ്മാര്‍ട്ട് ഫോണുകളുടേയും ആക്‌സസറികളുടേയും വില്‍പനയില്‍ നാല്‍പത് ശതമാനം വരെ ഓഫറുകള്‍ ഉണ്ടാകും . എക്‌സ്‌ചേഞ്ച് ഓഫറുകളും ഉണ്ട്. ഇത് കൂടാതെ സാംസങ്, ഷവോമി തുടങ്ങിയവയുടെ പുത്തന്‍ മോഡലുകളുടെ ലോഞ്ചിങും ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയിലില്‍ ഉണ്ടാകും.
വണ്‍ പ്ലസ്
വണ്‍ പ്ലസ് ഫോണുകള്‍ക്ക് ഇത്തവണ. വണ്‍ പ്ലസ് 8ടി അമസോണ്‍ കൂപ്പണ്‍ വഴി 40,499 രൂപയ്ക്ക് വരെ ലഭ്യമാകും. 18 മാസത്തെ നോ കോസ്റ്റ് ഇഎംഐ പദ്ധതികളും ഉണ്ട്. പ്രതിദിനം 99 രൂപ ഇംഐ നിരക്കില്‍ വണ്‍ പ്ലസ് 8 പ്രോയും ലഭ്യമാകും. വണ്‍ പ്ലസ് നോര്‍ഡ് 29,999 രൂപ മുതല്‍ ആയിരിക്കും ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയിലില്‍ വില്‍ക്കുക.
സാംസങ്
രണ്ട് പുതിയ മോഡലുകളുടെ ലോഞ്ചിങ് കൂടി ഈ വില്‍പന കാലത്ത് നടക്കും. സാംസങ് എംഒ2, സാംസങ് ഗാലക്‌സി എസ്21 എന്നിവയുടെ ലോഞ്ചിങ് ആണ് നടക്കുക. ഗാലക്‌സ,ി എം51 ന് എണ്ണായിരം രൂപയുടെ ലിമിറ്റഡ് ടൈം ഡിസ്‌കൗണ്ടും ആറ് മാസത്തെ നോ കോസ്റ്റ് ഇഎംഐയും ലഭിക്കും. സാംസങ് എം31, 6ജിബിയ്ക്ക് ഇതുവരെ ഉണ്ടായതില്‍ വച്ച് ഏറ്റവും കുറഞ്ഞ വിലയായിരിക്കും ഇത്തവണ ഉണ്ടാവുക (14,999).
ഷവോമി
രണ്ട് ഫോണുകളാണ് ഷവോമി അടുത്തിടെ ലോഞ്ച് ചെയ്തത്- റെഡ്മി 9 പവറും എംഐ 10ഐയും. അഡീഷണല്‍ ബാങ്ക് ഓഫറുകളുമായി ഈ രണ്ട് മോഡലുകളും ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയിലില്‍ ലഭ്യമാകും. നോട്ട്9 സീരീസ് ഫോണുകള്‍ 10,999 രൂപ മുതല്‍ ലഭ്യമാകും.
ഐ ഫോണ്‍
12 മിനി ഐഫോണിനും ഗംഭീര ഓഫറുണ്ടാകും. ഐഫോണ്‍ 12 മിനിയ്ക്കാണ് ഇത്തവണ മികച്ച ഓഫര്‍ എന്നാണ് വിവരം. വിലക്കുറവില്‍ തന്നെ ഫോണ്‍ സ്വന്തമാക്കാന്‍ സാധിക്കും. വിവോ, ഒപ്പോ സ്മാര്‍ട്ട് ഫോണുകളും വിലക്കുറവില്‍ തന്നെ ഈ ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയിലില്‍ സ്വന്തമാക്കാം.