പ്രവാസികള്‍ക്കായി നോര്‍ക്ക-സൗജന്യ സംരംഭകത്വ പരിശീലനം മെയ് 22ന്
 



കോഴിക്കോട്: പ്രവാസികള്‍ക്കും തിരിച്ചെത്തിയ പ്രവാസികള്‍ക്കുമായി നോര്‍ക്ക ബിസിനസ് ഫെസിലിറ്റേഷന്‍ സെന്റര്‍ (എന്‍.ബി.എഫ്.സി) ഓണ്‍ലൈനായി സംഘടിപ്പിക്കുന്ന സൗജന്യ സംരംഭകത്വ പരിശീലനം മെയ് 22 വ്യാഴാഴ്ച രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെ (ഇന്ത്യന്‍ സമയം) നടക്കും. താല്‍പര്യമുളളവര്‍ക്ക് ഇ-മെയില്‍/ ഫോണ്‍ മുഖാന്തിരം 2025 മെയ്  15  നകം പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ഇതിനായി 0471-2770534/8592958677 (പ്രവൃത്തി ദിനങ്ങളില്‍, ഓഫീസ് സമയത്ത്) എന്നീ നമ്പറുകളിലോ nbfc.coordinator@gmail.com ഇ-മെയിലിലോ ബന്ധപ്പെടേണ്ടതാണ്.

പ്രവാസികള്‍ക്ക് ബിസ്സിനസ്സ് സംരംഭങ്ങളോ സ്വയംതൊഴിലോ ആരംഭിക്കുന്നതിനും നിലവിലുള്ളവ വിപൂലീകരിക്കുന്നതിനും സഹായകരമാകുന്നതാണ് പരിശീലനം. മികച്ച സംരംഭക പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിനും, ബാങ്ക് വായ്പകള്‍ ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍, നോര്‍ക്ക റൂട്ട്‌സ്, വ്യവസായ വകുപ്പുകള്‍ വഴി നല്‍കിവരുന്ന സേവനങ്ങള്‍ എന്നിവ സംബന്ധിച്ചും അവബോധം നല്‍കുന്നതിനും ലക്ഷ്യമിട്ടാണ് പരിശീലനം. സംസ്ഥാനത്ത് പ്രവാസി നിക്ഷേപങ്ങളും, സംരംഭങ്ങളും പ്രോല്‍സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ തിരുവനന്തപുരം നോര്‍ക്ക സെന്ററില്‍ പ്രവര്‍ത്തിക്കുന്ന ഏകജാലകസംവിധാനമാണ് എന്‍.ബി.എഫ്.സി. കൂടുതല്‍ വിവരങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802012345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്)  ബന്ധപ്പെടാവുന്നതാണ്.


 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media