രാജ്യത്ത് കൊവിഡ് വ്യാപനം അതിതീവ്രം; ഒമിക്രോണും പടരുന്നു;നിയന്ത്രണങ്ങള്‍ കടുപ്പിച്ച് സംസ്ഥാനങ്ങള്‍
 


ദില്ലി: ദില്ലി: രാജ്യത്ത് കൊവിഡ്  വ്യാപനംഅതിതീവ്രം.പ്രതിദിന രോഗികളുടെ എണ്ണം 58000 ആയി. ഒറ്റ ദിവസം 56 ശതമാനം വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. രാജ്യത്തെ ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്ക് 5 ശതമാനം ആയി. ഒമിക്രോണ്‍ ബാധിതരുടെ എണ്ണം രണ്ടായിരം കടന്നേക്കും.രോഗവ്യാപനം തീവ്രമായതോടെ ഒട്ടുമിക്ക സംസ്ഥാനങ്ങളും വാരാന്ത്യ കര്‍ഫ്യൂവിലേക്ക് നീങ്ങിയേക്കും. ദില്ലിക്ക് പുറമെ ഉത്തര്‍പ്രദേശും കടുത്ത നിയന്ത്രണത്തിലേക്ക് നീങ്ങുകയാണ്.പ്രതിദിന രോഗബാധിതരുടെ എണ്ണം പതിനെട്ടായിരം പിന്നിട്ട മഹാരാഷ്ട്രയുംകൂടുതല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരും.പഞ്ചാബിന് പിന്നാലെ ബിഹാറും രാത്രി കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്.

രോഗവ്യാപനം തീവ്രമാകുന്നതിനനുസരിച്ച് നിയന്ത്രണങ്ങള്‍ കടുപ്പിക്കാമെന്ന് കേന്ദ്രം ആവര്‍ത്തിച്ച് വ്യക്തമാക്കി. തമിഴ്‌നാട്ടില്‍ ഇന്നലെ 2731 പേര്‍ക്ക്കൂടി കൊവിഡ് സ്ഥിരീകരിച്ചു.ചെന്നൈയില്‍ മാത്രം ഇന്നലെ 1489 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.രോഗവ്യാപനം പ്രതിരോധിക്കാന്‍കൂടുതല്‍ സംവിധാനങ്ങള്‍ഒരുക്കുമെന്ന്ആരോഗ്യവകുപ്പ് അറിയിച്ചു. വാക്‌സീനേഷന്‍ ക്യാംപുകള്‍ സജീവമായി തുടരും.ചെന്നൈ ട്രേഡ് സെന്റര്‍ വീണ്ടും കൊവിഡ്ആശുപത്രിയാക്കി മാറ്റി. 904 കിടക്കകളാണ് ഇവിടെ സജ്ജീകരിച്ചിട്ടുള്ളത്. ഓഡിറ്റോറിയങ്ങള്‍,കല്യാണമണ്ഡപങ്ങള്‍ എന്നിവയുംകൊവിഡ്ചികിത്സാ കേന്ദ്രങ്ങളായി മാറ്റാന്‍ നടപടി തുടങ്ങി.ചെന്നൈ കോര്‍പറേഷനില്‍ 15 ഇടങ്ങളില്‍കൊവിഡ് സ്‌ക്രീനിങ് സെന്ററുകള്‍ തുടങ്ങി.രോഗവ്യാപനത്തിന്റെ സാഹചര്യത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍സര്‍ക്കാര്‍ ഉടന്‍ പ്രഖ്യാപിച്ചേക്കും

ഓമിക്രോണ്‍ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് തമിഴ്‌നാട് വീണ്ടും നിയന്ത്രണമേര്‍പ്പെടുത്തി. ഇന്ന് മുതല്‍ തമിഴ്‌നാട് അതിര്‍ത്തിചെക്ക്‌പോപോസ്‌ററുകളില്‍ പരിശോധന കര്‍ശനമാക്കുകയാണ്.രണ്ട് ഡോസ് വാക്‌സിന്‍ എടുത്ത സര്‍ട്ടിഫിക്കറ്റ്,
അല്ലെങ്കില്‍ ആര്‍.ടി.പി.സി. ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ്ഉള്ളവരെ മാത്രമേ തമിഴ്‌നാട്ടിലേക്ക് കടത്തി വിടു . 

ഒമിക്രോണ്‍ വ്യാപനം കണക്കിലെടുത്ത് കര്‍ണാടകയിലും കര്‍ശനനിയന്ത്രണങ്ങള്‍.കര്‍ണാടകയിലുടനീളം വാരാന്ത്യ കര്‍ഫ്യൂഏര്‍പ്പെടുത്തി.
രാത്രി കര്‍ഫ്യൂ തുടരും

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media