തുടര്‍ച്ചയായ രണ്ടാം ദിനവും ഡീസല്‍ വിലയിൽ വർധന
രാജ്യത്തു തുടര്‍ച്ചയായ രണ്ടാം ദിനവും ഡീസല്‍ വില ഉയര്‍ന്നു. ലിറ്ററിന് 26 പൈസയുടെ വര്‍ധനവാണ് ഇന്നുണ്ടായത്. പെട്രോള്‍ വില മാറ്റമില്ലാതെ തുടരുകയാണ്. ഇന്നലെ ഡീസല്‍ ലിറ്ററിന് 23 പൈസ വര്‍ധിപ്പിച്ചിരുന്നു. തുടര്‍ച്ചയായ ഇരുപതാം ദിവസമാണ് പെട്രോള്‍ വില മാറ്റമില്ലാതെ തുടരുന്നത്. മെട്രോ നഗരമായ ഡല്‍ഹിയില്‍ പെട്രോളിന് 101.19 രൂപയാണ് വില. ഡീസലിന് 89.07 രൂപയും. മുംബൈയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 107.26 രൂപയാണ് വില. ഡീസലിന് 96.68 രൂപയും. മെയ് 29 മുതലാണ് നഗരത്തില്‍ പെട്രോള്‍ വില 100 രൂപ കടന്നത്. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 103.42ലും ഡീസല്‍ ലിറ്ററിന് 95.87ലുമാണ് വ്യാപാരം നടക്കുന്നത്.കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 101.18ലെത്തി. ഡീസല്‍ ലിറ്ററിന് 93.74 രൂപയാണ്. കോഴിക്കോട് ഈ മാസം അഞ്ചിനാണ് പെട്രോള്‍ വില 100 രൂപയില്‍ എത്തിയത്. ഒരു ലിറ്റര്‍ പെട്രോളിന് ഇന്ന് 101.61 രൂപയും ഡീസലിന് 94.17 രൂപയുമാണ്.