മേപ്പാടി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഹെലികോപ്ടറില്‍ ഉരുള്‍പൊട്ടലുണ്ടായ വയനാട്ടിലെ മുണ്ടക്കൈ,ചൂരല്‍മല, പുഞ്ചിരിമട്ടം മേഖലയില്‍ ആകാശ നിരീക്ഷണം നടത്തി. കല്‍പ്പറ്റയില്‍ നിന്ന് റോഡ് മാര്‍?ഗം ദുരന്ത ഭൂമിയിലേക്ക് യാത്ര തിരിച്ചു. പ്രധാനമന്ത്രിക്കൊപ്പം കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, കേന്ദ്ര മന്ത്രി സുരേഷ് ഗോപി തുടങ്ങിയവരുമുണ്ട്.
ആകാശ നിരീക്ഷണം പൂര്‍ത്തിയാക്കി കല്‍പ്പറ്റ എസ്‌കെഎംജെ സ്‌കൂള്‍ ഗ്രൗണ്ടില്‍ ഹെലികോപ്റ്റര്‍ ഇറങ്ങിയത്. മൂന്ന് ഹെലികോപ്ടറുകളായിരുന്നു ഉണ്ടായിരുന്നത്. ആദ്യത്തെ ഹെലികോപ്റ്ററില്‍ സുരക്ഷാ ഉദ്യോഗസ്ഥരും മീഡിയ സംഘവും ആയിരുന്നു ഉണ്ടായിരുന്നത്. എസ്‌കെഎംജെ സ്‌കൂള്‍ ഗ്രൗണ്ടില്‍ ഹെലികോപ്റ്ററിലിറങ്ങിയ പ്രധാനമന്ത്രി ഉടന്‍ തന്നെ റോഡ് മാര്‍ഗം ചൂരല്‍മലയിലേക്ക് പുറപ്പെട്ടു.മൂന്ന് മണി വരെ ദുരന്ത മേഖലയില്‍ മോദി തുടരും. ദുരിതാശ്വാസ ക്യാംപുകളും ആശുപത്രികളും സന്ദര്‍ശിക്കും. ഇന്ന് രാവിലെ 11 മണിയോടെയാണ് മോദി കണ്ണൂര്‍ വിമാനത്താവളത്തിലെത്തിയത്. എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനത്തിലാണ് കണ്ണൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങിയത്.