അമല പോള്‍ വിവാഹിതയാവുന്നു; വരന്‍ ജഗദ് ദേശായി
നടി അമലപോള്‍ വിവാഹിതയാവുന്നു സൃഹൃത്ത് ജഗദ് ദേശായി ആണ് വരന്‍. അമല പോളിനെ പ്രപ്പോസ് ചെയ്യുന്ന വീഡിയോ പങ്കുവച്ച് ജഗദ് തന്നെയാണ് ഇക്കാര്യം സാമൂഹ്യ മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയത്. മൈ ജിപ്‌സി ക്വീന്‍ യെസ് പറഞ്ഞു എന്നായിരുന്നു വീഡിയോയുടെ അടിക്കുറിപ്പ് . ഇരുവരും ഹോട്ടലില്‍ ഭക്ഷണത്തിനിരിക്കുമ്പോള്‍ ഡാന്‍സേഴ്‌സിന്റെ ഒപ്പമെത്തി അവര്‍ക്കൊപ്പം ചേരുകയാണ് ജഗദ്. ഡാന്‍സ് കളിക്കുന്നതിനിടെ പെട്ടെന്ന് മോതിരം എടുത്ത് അമലയെ പ്രപ്പോസ് ചെയ്യുന്നു. അമല സന്തോഷത്തോടെ മോതിരം സ്വീകരിച്ച് ജഗദിന് ചുംബനം നല്‍കുന്നതും വീഡിയോയില്‍ കാണാം. വെഡ്ഡിംഗ് ബെല്‍സ് എന്ന ഹാഷ്് ടാഗും വീഡിയോക്കൊപ്പം ചേര്‍ത്തിട്ടുണ്ട്. അമല വീണ്ടും വിവാഹിതയാകുന്നുവെന്ന വാര്‍ത്ത ആരാധകര്‍ക്കിടയില്‍ സര്‍പ്രൈസായിരിക്കയാണ്.
ആരാണ് ഈ ജഗദ് ദേശായ്
അമലയുടെ ഭര്‍ത്താവാകാന്‍ പോകുന്ന ജഗദ് ദേശായ് ഗുജറാത്തിയാണ്. ഗുജറാത്തിലെ സൂറത്താണ് സ്വദേശം. സിനിമയുമായി ബന്ധമില്ല. ടൂറിസം ഹോസ്പിറ്റാലിറ്റി മേഖലയാണ് തൊഴിലിടം. നോര്‍ത്ത് ഗോവയിലെ ആഡംബര ഹോം സ്‌റ്റേയുടെഹെഡ് ഓഫ് സെയിലായാണ് ഇപ്പോള്‍ ജോലി നേക്കുന്നത്. യാത്രാ പ്രിയയാണ് അമല.അങ്ങിനെ ഓരു യാത്രക്കിടയില്‍ തന്നെയാണ് അമല ജഗദിനെ കണ്ടു മുട്ടുന്നതും പരിചയപ്പെടുന്നതും അതു പ്രണയമാകുന്നതും.