അരുന്ധതി റോയിയെ യുഎപിഎ പ്രകാരം പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി


ദില്ലി: എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ അരുന്ധതി റോയിയെ യുഎപിഎ പ്രകാരം പ്രോസിക്യൂട്ട് ചെയ്യാന്‍ ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ വി കെ സക്‌സേന അനുമതി നല്‍കി. 2010 ഒക്ടോബര്‍ 21ന് രാഷ്ട്രീയത്തടവുകാരെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെടുന്ന സംഘടന, ആസാദി ദ ഓണ്‍ലി വേ എന്ന പേരില്‍ കോണ്‍ഫറന്‍സില്‍ നടത്തിയ പരാമര്‍ശത്തില്‍ ആണ് കേസ്.

അരുന്ധതി റോയിക്കൊപ്പം പരിപാടിയില്‍ സംസാരിച്ച ഡോ. ഷെയ്ഖ് ഷോക്കത്ത് ഹുസൈനെയും പ്രോസി ക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കി.കശ്മീരിലെ സാമൂഹ്യ പ്രവര്‍ത്തകന്‍ സുശില്‍ പണ്ഡിറ്റിന്റെ പരാതിയിലാണ് ഇരുവര്‍ക്കുമെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.കഴിഞ്ഞ ഒക്ടോബറില്‍ സിആര്‍പിസി 196ാം വകുപ്പ് പ്രകാരം ഇരുവരെയും പ്രോസിക്യൂട്ട് ചെയ്യാനും ലെഫ്നന്റ് ഗവര്‍ണര്‍ അനുമതി നല്‍കിയിരുന്നു.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media