ശത കോടീശ്വരന്മാരുടെ നാടുകളില്‍
ഇന്ത്യ മൂന്നാം സ്ഥാനത്ത്
കോഴിക്കോട്: ശത കോടീശ്വരന്മാരുടെ നാടുകളില്‍ ഇന്ത്യ മൂന്നാമത്്. ലോകത്ത് ഏറ്റവും കൂടുതല്‍ ശത കോടീശ്വരന്മാരുള്ള രാജ്യങ്ങളുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്തെത്തിയിരിക്കയാണ് നമ്മുടെ രാജ്യം. 177 ഇന്ത്യക്കാരാണ് 2021ലെ ഹുറൂണ്‍ ഗ്ലോബല്‍ റിച്ച് ലിസ്റ്റിലുള്ളത്. 100 കോടി ഡോളറിലധികം ആസ്തിയുള്ള 209 ഇന്ത്യക്കാരുണ്ട്. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാനും മാനെജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനിയാണ് രാജ്യത്തെ അതി സമ്പന്നന്‍. 83 ബില്യണ്‍ ഡോളറാണ് അദ്ദേഹത്തിന്റെ ആസ്തി. ഏഷ്യയില്‍ രണ്ടാമനായ അംബാനിക്ക് ലോക പട്ടികയില്‍ എട്ടാം സ്ഥാനമാണുള്ളത്.