ചാനല്‍ കയ്യിലുണ്ടെന്ന് കരുതി ആരെയും കരി വാരിത്തേക്കാമെന്ന് കരുതണ്ട'; റിപ്പോര്‍ട്ടര്‍ ടി വിക്കെതിരെ നോട്ടീസ് അയച്ച് സാബു എം ജേക്കബ്
 



കൊച്ചി: റിപ്പോര്‍ട്ടര്‍ ടി വിക്കെതിരെ നോട്ടീസ് അയച്ച് കിറ്റെക്‌സ് എം ഡി സാബു എം ജേക്കബ്. 250 കോടി രൂപ നഷ്ട പരിഹാരം ആവശ്യപ്പെട്ടാണ് നോട്ടീസ്. തന്നെ മനപ്പൂര്‍വ്വം ഉപദ്രവിക്കാന്‍ ശ്രമിക്കുന്നതായും ന്യൂസ് ചാനല്‍ കയ്യിലുണ്ടെന്ന് കരുതി ആരെയും കരി വാരിത്തേക്കാമെന്ന് കരുതരുത് എന്നും സാബു എം ജേക്കബ് പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടിവി വ്യാജ വാര്‍ത്ത സൃഷ്ടിക്കുന്നുവെന്നും ഉടമ ആന്റോയെ അറിയുന്നത് തന്നെ മാംഗോ ഫോണിലൂടെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തട്ടിപ്പ് നടത്തിയതിലാണ് ആന്റോയെ കേരളം അറിയുന്നത്. പിന്നീട് പേര് കേട്ടത് മരം മുറിക്കേസിലൂടെയാണ്. മാസങ്ങളോളം ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങി ന്യൂസ് ചാനല്‍ ഏറ്റെടുത്തു. ഒരു ചാനലില്‍ ഇരുന്ന് തന്നെ മോശമാക്കാന്‍ ശ്രമിക്കുന്നുവെന്നും പറയുന്നത് വസ്തുതാ വിരുദ്ധമായ കാര്യങ്ങളെന്നും സാബു എം ജേക്കബ് പറഞ്ഞു.

ഓര്‍ഗാനിക് അല്ലാത്ത ഉത്പന്നങ്ങള്‍ അമേരിക്കയിലേയ്ക്ക് കിറ്റക്‌സ് കയറ്റി അയച്ചു എന്നാണ് റിപ്പോര്‍ട്ടര്‍ ടി.വി പറയുന്നത്. ശുദ്ധകളവ് എങ്ങനെ പറയാന്‍ സാധിക്കുന്നുവെന്നും ഒരു വസ്തുതകളും പഠിക്കാതെ ചാനലില്‍ ഇരുന്ന് പറയുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റിപ്പോര്‍ട്ടര്‍ ടി വിക്കെതിരെയും ഗുരുതര സാബു എം ജേക്കബ് ഗുരുതര ആരോപണം ഉന്നയിച്ചു. ലൈസന്‍സ് ഇല്ലാതെയാണ് റിപ്പോര്‍ട്ടര്‍ ചാനല്‍ പ്രവര്‍ത്തിക്കുന്നത്. ബ്രോഡ്കാസ്റ്റിംഗ് സര്‍ട്ടിഫിക്കറ്റ് റിപ്പോര്‍ട്ടര്‍ പുറത്ത് വിടണം. ആന്റോ എങ്ങനെ എം.ഡി യായെന്നും ആരും ശബ്ദിച്ചില്ലെങ്കില്‍ ദേശീയ ദുരന്തം ആയി മാറുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തെറ്റായ വാര്‍ത്ത നല്‍കുന്ന റിപ്പോര്‍ട്ടര്‍ ചാനല്‍ ജനങ്ങള്‍ ബഹിഷ്‌കരിക്കണമെന്നും സാബു പറഞ്ഞു. ആന്റോ അഗസ്റ്റിന്‍ ഉള്‍പ്പടെ 16 പേര്‍ക്കാണ് നോട്ടീസ് അയച്ചിരിക്കുന്നത്.


 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media