കോഴിക്കോട്:കേരള സ്‌കൂള്‍ ടീച്ചേഴ്സ് അസോസിയേഷന്‍ (കെ എസ്.ടി എ) 34-ാമത് സംസ്ഥാന സമ്മേളനം ഫെബ്രുവരി 14, 15, 16 തീയതികളില്‍ കോഴിക്കോട്ട് നടക്കും കോഴിക്കോട് സമുദ്ര ഓഡിറ്റോറിയത്തിലെ കെ. ബാലകൃഷ്ണന്‍ നമ്പ്യാര്‍ നഗറിലാണ് പതിനിധി സമ്മേളനം. കേന്ദ്ര അവഗണനക്കെതിരെ പോരാടുക, നവ കേരളത്തിനായി അണിചേരുക' എന്ന മുദ്രാവാക്യം മുന്നോട്ടുവെച്ചാണ് സാഹിത്യ നഗരമായ കോഴിക്കോട് സമ്മേളനത്തിന് ആതിഥ്യം വഹിക്കുന്നതെന്ന് കെഎസ്ടിഎ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ സമ്മേനത്തിന്റെ ഭാഗമായുള്ള പരിപാടികളില്‍ സംബന്ധിക്കും. വിവിധ ജില്ലകളില്‍നിന്നായി 750 പ്രതിനിധികള്‍ മൂന്നുദിവസത്തെ സമ്മേളനത്തില്‍ പങ്കെടുക്കും
ഫെബ്രുവരി 14ന് രാവിലെ 9.30ന് വിദ്യാഭ്യാസ വിചക്ഷണന്‍ ഡോ. രാം പുനിയാനി സമ്മേളനം ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് ഡി. സുധീഷ് അധ്യക്ഷനാകും. എസ് ടി എഫ് ഐ പ്രസിഡന്റ് കെ.സി ഹരികൃഷണന്‍, എഫ് എസ് ഇടി ജനറല്‍ സെക്രട്ടറി എം.എ അജിത് കുമാര്‍, കോണ്‍ഫെഡറേഷന്‍ ഓഫ് സെന്‍ട്രല്‍ ഗവ എംപ്ലോയീസ് ആന്‍ഡ് വര്‍ക്കേഴ്‌സ് ജനറല്‍ സെക്രട്ടറി ജി.ആര്‍ പ്രമോദ്, എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി.എം ആര്‍ഷോ എന്നിവര്‍ സംസാരിക്കും. സ്വാഗതസംഘം ചെയര്‍മാന്‍ തോട്ടത്തില്‍ രവീന്ദ്രന്‍ എംഎല്‍എ സ്വാഗതവും കെഎസ് ടി എ ജനറല്‍ സെക്രട്ടറി കെ. ബദറുന്നീസ നന്ദിയും പറയും തുടര്‍ന്ന് പ്രസിഡന്റ് ഡി. സുധീഷ് സംഘടനാ റിപ്പോര്‍ട്ടും ജനറല്‍ സെക്രട്ടറി കെ. ബദറുന്നീസ പ്രവര്‍ത്തന റിപ്പോര്‍ട്ടും അവതരിപ്പിക്കും. ട്രഷര്‍ ടി.കെ.എ ഷാഹി വരവ് ചെലവ് കണക്കവതരിപ്പിക്കും. തുടര്‍ന്ന് ഗ്രൂപ്പ് ചര്‍ച്ചയ്ക്കു ശേഷം പൊതുചര്‍ച്ച ആരംഭിക്കും. വൈകീട്ട് അഞ്ചിന് സാമ്പത്തിക രംഗത്തെക്കുറിച്ച് നടക്കുന്ന പ്രഭാഷണം ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ ഉദ് ഘാടനം ചെയ്യും.
ഫെബ്രുവരി 15ന് രാവിലെ 9.00ന് പ്രതിനിധി സമ്മേളനം തുടരും. ്എം സ്വരാജ് സംസാരിക്കും. . 11 മണിക്ക് ട്രേഡ് യൂണിയന്‍ സൗഹൃദ സമ്മേളനം സിഐടിയു സംസ്ഥാന പ്രസിഡന്റ് ടി.പി രാമകൃഷ്ണന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. വൈകീട്ട് അഞ്ചിന് കോഴിക്കോട് മുതലക്കുളം മൈതാനിയിലെ സീതാറാം യെച്ചൂരി നഗറില്‍ പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ടീച്ചേഴ്സ് ബ്രിഗേഡ് ലോഞ്ചിങ്ങും മുഖ്യമന്ത്രി നിര്‍വഹിക്കും. മന്ത്രി എ.കെ ശശീന്ദ്രന്‍ സംസാരിക്കും. പൊതുസമ്മേളനത്തിന് മുന്നോടിയായുള്ള പ്രകടനം വൈകീട്ട് നാലിന് ബീച്ചിലെ ഫ്രീഡം സ്‌ക്വയറില്‍നിന്ന് ആരംഭിക്കും
ഫെബ്രുവരി 16ന് രാവിലെ 8ന് പുതിയ കൗണ്‍സിലിനെ തെരഞ്ഞെടുക്കും. 11 മണിക്ക് സാംസ്‌കാരിക സമ്മേളനവും അധ്യാപക ലോകം അവാര്‍ഡ്ദാനവും മുന്‍ വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് നിര്‍വഹിക്കും കവി മുരുകന്‍ കാട്ടാക്കട മുഖ്യാതിഥിയാകും. 12 മണിക്ക് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി പ്രഭാഷണം നടത്തും ഉച്ചയ്ക്കുശേഷം 2.30ന് യാത്രയയപ്പ് സമ്മേളനത്തോടെ സമ്മേളന നടപടികള്‍ സമാപിക്കും. യാത്രയയപ്പ് സമ്മേളനം പൊതുമരാമത്ത് ടൂറിസം മന്ത്രി പി.എ മുഹമ്മദിയാസ് ഉദ്ഘാടനം ചെയ്യും.