കേരളത്തിൽ നിന്നുള്ള ഭക്തർക്ക് മൂകാംബികയിൽ നിയന്ത്രണം; ആധാർ കാർഡും കോവിഡ് നെഗറ്റീവ് റിപ്പോർട്ടും വേണം
ബംഗളൂരു: കർണാടക അതിർത്തിയിലെന്നപോലെ കൊല്ലൂർ മൂകാംബിക ദേവീക്ഷേത്രത്തിലും കേരളത്തിൽ നിന്നെത്തുന്നവർക്ക് നിയന്ത്രണം. കേരളത്തിൽ നിന്നുള്ളവരെ ആധാർ കാർഡും കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റും കാണിച്ചാലേ അമ്പലത്തിനുള്ളിലേക്ക് പ്രവേശിപ്പിക്കൂ. അതേസമയം മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ളവർക്ക് ഈ നിയന്ത്രണങ്ങൾ ബാധകമല്ല.
കർണാടകയിൽ നിന്നും മറ്റു സംസ്ഥാനങ്ങളിൽ നിന്നും എത്തുന്നവർക്ക് കോവിഡ് നെഗറ്റീവ് റിപ്പോർട്ട് കാണിക്കേണ്ടതില്ല. അവർ മേൽവിലാസവും മൊബൈൽ നമ്പറും മാത്രം നൽകിയാൽ മതിയാകും.