ദുബായിലെ സ്വകാര്യ സ്‌കൂളുകള്‍ ഒക്ടോബര്‍ മൂന്നിന് തുറക്കും
ദുബായിലെ സ്വകാര്വ സ്‌കൂളുകള്‍ ഒക്ടോബര്‍ 3 മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും. ദുബായ് സുപ്രീം കമ്മിറ്റി ഓഫ് ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. അതേസമയം ഒക്ടോബര്‍ മൂന്നിന് ശേഷം ഓണ്‍ലൈന്‍ പഠനം തുടരാന്‍ ആഗ്രഹിക്കുന്ന കുട്ടികള്‍ ദുബായ് ഹെല്‍ത്ത് അതോറിറ്റി നല്‍കുന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.
കൊവിഡ് പശ്ചാത്തലത്തില്‍ നടത്തുന്ന ഓണ്‍ലൈന്‍ പഠന രീതി ഒക്ടോബര്‍ മൂന്നോടെ അവസാനിപ്പിക്കണമെന്നും
കോവിഡ് കേസുകള്‍ കണ്ടെത്തിയാല്‍ താല്‍ക്കാലികമായി ഓണ്‍ലൈന്‍ പഠനത്തിലേക്ക് മാറാനുള്ള സൗകര്യം ഏര്‍പ്പെടുത്തണമെന്നും അധികൃതര്‍ സ്‌കൂളുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അതേസമയം ആഗസ്ത് 29 ന് ആരംഭിക്കുന്ന പുതിയ അധ്യയന വര്‍ഷത്തിന്റെ തുടക്കത്തില്‍ ഓണ്‍ലൈന്‍ പഠനവും നേരിട്ടുള്ള ക്ലാസുകളും ഒന്നിച്ചുകൊണ്ടുപോവുന്ന രീതി തുടരാമെങ്കിലും ഒക്ടോബര്‍ മൂന്ന് വരെ മാത്രമേ ഇത് അനുവദിക്കൂ എന്ന് ദുബായ് മീഡിയ ഓഫീസ് അറിയിച്ചു.