പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കണമെന്ന ഹര്‍ജി : സിബിഎസ്ഇയുടെയും ഐസിഎസ്ഇയുടെയും നിലപാട് തേടി സുപ്രിംകോടതി
ദില്ലി: കൊവിഡ് വ്യാപനം കണക്കിലെടുത്ത് പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കണമെന്ന പൊതുതാല്‍പര്യ ഹര്‍ജിയില്‍ സിബിഎസ്ഇയുടെയും, ഐസിഎസ്ഇയുടെയും നിലപാട് തേടി സുപ്രിംകോടതി.
ഹര്‍ജിയുടെ പകര്‍പ്പ് സിബിഎസ്ഇയുടെയും, ഐസിഎസ്ഇയുടെയും അഭിഭാഷകര്‍ക്ക് കൈമാറാന്‍ ഹര്‍ജിക്കാരിക്ക് നിര്‍ദേശം നല്‍കി. തിങ്കളാഴ്ച ഹര്‍ജി വീണ്ടും പരിഗണിക്കും. തിങ്കളാഴ്ചയ്ക്കകം തീരുമാനം വരുമോയെന്ന് നോക്കാമെന്ന് ജസ്റ്റിസ് എ.എം. ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് പറഞ്ഞു.
അഭിഭാഷക മമത ശര്‍മയാണ് സുപ്രിംകോടതിയില്‍ പൊതുതാല്‍പര്യഹര്‍ജി സമര്‍പ്പിച്ചത്. പരീക്ഷാഫലം നിര്‍ണയിക്കുന്നതില്‍ പദ്ധതി തയാറാക്കണമെന്നും, സമയബന്ധിതായി ഫലപ്രഖ്യാപനം നടത്തണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.