ജിഎസ്ടി വരുമാനത്തിൽ വീണ്ടും റെക്കോഡ് വർധന,
കൊവിഡിന്റെ രണ്ടാം തരംഗത്തിനിടയിലും രാജ്യത്തെ ചരക്കസേവന നികുതി വരുമാനത്തിൽ റെക്കോഡ് വർധന. ഏപ്രിലിൽ 1.൪൧ ലക്ഷം കോടി രൂപയാണ് ജിഎസ്ടി വരുമാനത്തിൽ ലഭിച്ചതെന്ന് കേന്ദ്ര ധനകാര്യമന്ത്രാലയം വ്യക്തമാക്കി . 2017 ജൂലായിൽ ജിഎസ്ടി നടപ്പാക്കിയശേഷം ഒരു മാസം ലഭിക്കുന്ന ഏറ്റവും ഉയർന്ന വരുമാനമാണിത്.മാർച്ചിൽ ശേഖരിച്ച ജിഎസ്ടി വരുമാനത്തേക്കാൾ 14 ശതമാനം കൂടുതലാണ്. ഇതില്‍ സിജിഎസ്ടി 27,837 കോടി രൂപ, എസ്ജിഎസ്ടി 35,621 കോടി, ഐജിഎസ്ടി 68,481 കോടി രൂപ, 9,445 കോടി രൂപ കയറ്റുമതി ഇനത്തിലും ഉൾപ്പെടുന്നു.
വ്യാജ ബില്ലുകൾ കണ്ടെത്താനുള്ള വ്യാപകമായ പരിശോധനയും ഡേറ്റകൾ വിശകലനംചെയ്തുള്ള പ്രവർത്തനരീതിയും വരുമാനം ഉയരാൻ കാരണമായിട്ടുണ്ട്.ജിഎസ്ടി, ആദായനികുതി, കസ്റ്റംസ് ഐടി സംവിധാനങ്ങൾ, ഫലപ്രദമായ ടാക്സ് അഡ്മിനിസ്ട്രേഷൻ എന്നിവയും നികുതി വരുമാനത്തിൽ ക്രമാനുഗതമായ വർദ്ധനവിന് കാരണമായെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി.മാർച്ചിൽ 1,23,902 കോടിയായിരുന്നു ജിഎസ്ടി വരുമാനം. കേന്ദ്ര ജി.എസ്.ടി.യായി 22,973 കോടി രൂപയും സംസ്ഥാന ജി.എസ്.ടി.യായി 29,329 കോടി രൂപയും സംയോജിത ജി.എസ്.ടി. (ഐ.ജി.എസ്.ടി.) ആയി 62,842 കോടി രൂപയുമാണ് ലഭിച്ചത്.