ഇന്ത്യന്‍ എംബസി ഓപണ്‍ ഹൗസ് ഈ മാസം 31 ന്
ദോഹ: ഖത്തർ ഇന്ത്യൻ എംബസിയുടെ ഒക്ടോബർ മാസത്തെ ഓപൺ ഹൗസ് 31 ഞായറാഴ്ച നടക്കും. പ്രവാസി തൊഴിൽ പ്രശ്നങ്ങളും കോൺസുലാർ പരാതികളും എംബസി അധികൃതർ മുമ്പാകെ അവതരിപ്പിക്കാനുള്ള അവസരമാണിത്. ഞായറാഴ്ച മൂന്നു മുതൽ അഞ്ചു മണി വരെ നടക്കുന്ന ഓപൺഹൗസിൽ നേരിട്ടും ഓൺലൈനായും ഫോൺവഴിയും പങ്കെടുക്കാം.
മൂന്നു മുതൽ നാലു വരെയാണ് എംബസിയിൽ പരാതി ബോധിപ്പിക്കാനുള്ള അവസരം. നാലു മുതൽ അഞ്ചു വരെ 974 30952526 എന്ന ഫോൺ നമ്പറിലും, സൂം പ്ലാറ്റ്ഫോം വഴിയും പങ്കെടുക്കാമെന്ന് എംബസി അധികൃതർ അറിയിച്ചു. മീറ്റിങ് ഐ.ഡി 830 1392 4063, പാസ്വേഡ് 121100.