യാത്രാ നിയന്ത്രണങ്ങളില്‍ സൗദി ഇളവുകള്‍ പ്രഖ്യാപിച്ചു; റീ എന്‍ട്രി വിസക്കാര്‍ക്ക് നേരിട്ട് മടക്കയാത്രയ്ക്ക് അനുമതി
യാത്രാ നിയന്ത്രണങ്ങളില്‍ ഇളവ് പ്രഖ്യാപിച്ച് സൗദി അറേബ്യ. സൗദിയില്‍നിന്നു 2 ഡോസ് വാക്‌സീന്‍ സ്വീകരിച്ച് ഇന്ത്യയിലെത്തിയ റീ എന്‍ട്രി വീസക്കാര്‍ക്ക് നേരിട്ടു മടക്കയാത്ര ചെയ്യാന്‍ സൗദി ഭരണകുടം അനുമതി നല്‍കി.
ഇതോടെ നാട്ടില്‍ വന്ന് തിരിച്ചുപോകാന്‍ കഴിയാതിരുന്നവരുടെ പ്രതിസന്ധിക്ക് പരിഹാരമായി.അതേസമയം ഒന്നോ രണ്ടോ മാസത്തെ അവധിയില്‍ ഇന്ത്യയില്‍ എത്തിയാല്‍ തിരിച്ചു പോകാനുള്ള പ്രയാസമോര്‍ത്ത് യാത്ര മാറ്റിവച്ച പതിനായിരക്കണക്കിനു പ്രവാസികളുണ്ട് സൗദിയില്‍. ഇന്ത്യയിലേക്കു വിമാനമുണ്ടെങ്കിലും മടക്കയാത്രയുടെ പ്രശ്‌നങ്ങളാണ് ഇവരെ പ്രതിസന്ധിയിലാക്കിയിരുന്നത്.
പല സ്ഥാപനങ്ങളിലെയും ജോലിക്കാര്‍ നേരത്തേ നാട്ടിലേക്കു പോയതിനാല്‍ അവര്‍ക്കു തിരിച്ചെത്താന്‍ സാധിക്കാത്ത പ്രശ്‌നം വേറെയും. സൗദി പൗരനായ സ്‌പോണ്‍സറുടെ കീഴിലാണു സ്ഥാപനങ്ങള്‍ എന്നതിനാല്‍ പകരക്കാരെ ജോലിക്കു നിര്‍ത്തുന്നതിനും പ്രയാസങ്ങളുണ്ടായിരുന്നു. യാത്രാ നിയന്ത്രണങ്ങളില്‍ ഇളവു പ്രഖ്യാപിച്ചു തുടങ്ങിയതോടെ പ്രതിസന്ധി അയഞ്ഞു തുടങ്ങി.