രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയെ തലകീഴായി
തൂക്കിയിട്ടു; പ്രിന്‍സിപ്പല്‍ അറസ്റ്റില്‍
ദില്ലി: രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയെ കാല്‍ പിടിച്ചുകൊണ്ട് തലകീഴായി തൂക്കിയിട്ട സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ മിര്‍സാപൂരിലെ സ്‌കൂളിലാണ് വിദ്യാര്‍ത്ഥിയെ മുകളിലെ നിലയില്‍ നിന്നും പ്രിന്‍സിപ്പല്‍ തലകീഴായി തൂക്കിയത്. മനോജ് വിശ്വകര്‍മയെന്ന പ്രിന്‍സിപ്പളാണ് അറസ്റ്റിലായത്. രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ സോനു യാദവ് സഹപാഠിയെ കടിച്ചതുമായി ബന്ധപ്പെട്ടാണ് ഈ ശിക്ഷാ നടപടി. ക്ഷമാപണം നടത്തിയില്ലെങ്കില്‍ കൈവിടുമെന്നും പ്രിന്‍സിപ്പല്‍ ഭീഷണിപ്പെടുത്തി. സോനുവിന്റെ കരച്ചിലും ബഹളവും കേട്ട് സ്‌കൂളിലെ മറ്റ് വിദ്യാര്‍ത്ഥികള്‍ ഓടിക്കൂടുകയായിരുന്നു. തുടര്‍ന്നാണ് മനോജ് വിശ്വകര്‍മ വിദ്യാര്‍ത്ഥിയെ താഴെയിറിക്കിയത്.