ലഹരിമരുന്ന് കേസ്; ആര്യന്‍ ഖാന്‍ ഇന്ന് ജയില്‍ മോചിതനാവും
ആഡംബര കപ്പലിലെ ലഹരിമരുന്ന് കേസില്‍ ആര്‍തര്‍ റോഡ് ജയിലിലായിരുന്ന ബോളിവുഡ് സൂപ്പര്‍താരം ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ ഇന്ന് മോചിതനാകും. ജയില്‍ നടപടികള്‍ പൂര്‍ത്തിയായാല്‍ പത്തു മണിയോടെ താര പുത്രന് വീട്ടിലേക്ക് മടങ്ങാനാകും.
ഷാരൂഖ് ഖാനും ഗൗരി ഖാനും ആര്‍തര്‍ റോഡ് ജയിലിലെത്തി ആര്യന്‍ ഖാനെ കൂട്ടി കൊണ്ട് പോകും. ആര്യന് ജാമ്യം ലഭിക്കാനായി ഒരു ലക്ഷം രൂപയുടെ ബോണ്ടില്‍ ഒപ്പിട്ടത് നടി ജൂഹി ചൗളയാണ്.
ഇരുപത്തിയാറ് ദിവസത്തെ കസ്റ്റഡി വാസത്തിന് ശേഷമാണ് താരപുത്രന്‍ ആര്യന്‍ ഖാന് ജാമ്യം കിട്ടിയത്. ബോംബെ ഹൈക്കോടതിയാണ് ആര്യന് ജാമ്യം അനുവദിച്ചത്. ഒക്ടോബര്‍ രണ്ടിന് ആഡംബര കപ്പലില്‍ നടത്തിയ റെയ്ഡിന് ശേഷം ആര്യന്‍ ഖാന്‍ ഉള്‍പ്പെടെ 18 പേരെയാണ്എന്‍ സി ബി അറസ്റ്റ് ചെയ്തത്.