വാണിജ്യാടിസ്ഥാനത്തില്‍ കൊവിഡ് വാക്സിന്‍
കയറ്റുമതി ആരംഭിച്ച് ഇന്ത്യ
ദില്ലി: വാണിജ്യാടിസ്ഥാനത്തിലുള്ള കൊവിഡ് -19 വാക്സിന്‍ കയറ്റുമതി ആരംഭിച്ച് സര്‍ക്കാര്‍ ഇന്നു മുതലാണ് കയറ്റുമതി ആരംഭിച്ചത്. ബ്രസീലിലേക്കും, മൊറോക്കോയിലേക്കുമാണ് ആദ്യമായി വാക്‌സിന്‍ അയച്ചത്, വിദേശകാര്യ സെക്രട്ടറി ഹര്‍ഷ് വര്‍ധന്‍ ശൃംഗ്ലയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
യുകെ കേന്ദ്രീകരിച്ച് പ്രവര്‍ത്തിയ്ക്കുന്ന ആസ്ട്രസെനേക്കയും ഒക്‌സഫോര്‍ഡ് സര്‍വകലാശാലയും ചേര്‍ന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സഹായത്തോടെ വികസിപ്പിച്ച വാക്‌സിനാണ് കയറ്റുമതി ചെയ്യുന്നത്.
ലോകത്തെ ഏറ്റവും വലിയ വാക്‌സിന്‍ നിര്‍മാതാക്കളായ സിറം ഇന്‍സ്റ്റിറ്റൂട്ടിന് വിവിധ രാജ്യങ്ങളില്‍ നിന്നുള്ള വാക്‌സിന്‍ ഓര്‍ഡറുകള്‍ ലഭിച്ചിട്ടുണ്ട്. സര്‍ക്കാരിന്റെ വാക്‌സിനേഷന്‍ പരിപാടി ആരംഭിയ്ക്കുന്നത് വരെ വാക്‌സിന്‍ കയറ്റുമതി തടഞ്ഞിരുന്നു. എങ്കിലും ഭൂട്ടാന്‍, മാലിദ്വീപ്, ബംഗ്ലാദേശ്, നേപ്പാള്‍ തുടങ്ങിയ അയല്‍ രാജ്യങ്ങളിലേയ്ക്ക് കഴിഞ്ഞ ദിവസങ്ങളില്‍ സൗജന്യ വാക്‌സിന്‍ സാമ്പിളുകള്‍ അയച്ചിരുന്നു.
ഇന്ത്യയുടെ കൊവിഡ് വാക്‌സിന്‍ ഉത്പാദന ക്ഷമത കൊവിഡിനെതിരെയുള്ള പോരാട്ടത്തില്‍ ലോകത്തിന് പ്രയോജനപ്പെടട്ടെ എന്ന പ്രധാനമന്ത്രിയുടെ തീരുമാന പ്രകാരമാണ് വാണിജ്യാടിസ്ഥാനത്തില്‍ വാക്‌സിന്‍ കയറ്റുമതി തുടങ്ങാന്‍ കാരണമായതെന്ന് വിദേശകാര്യ സെക്രട്ടറി വ്യക്തമാക്കിയിട്ടുണ്ട്.ദക്ഷിണാഫ്രിയ്ക്കയിലും സൗദി അറേബ്യയിലും ഇന്ത്യയില്‍ നിന്ന് കൊവിഡ് വാക്‌സിന്‍ എത്തും. 20 ലക്ഷം ഡോസാണ് ബ്രസീലിന് കൈമാറുന്നത്. തുടക്കത്തില്‍ അയല്‍രാജ്യങ്ങള്‍ക്ക് സൗജന്യമായി ആയിരുന്നു വാക്‌സിന്‍ വിതരണം. എന്നാല്‍ ഇനി മുതല്‍ വാണിജ്യാടിസ്ഥാനത്തിലായിരിക്കും.