ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്ന ആപ്പ് ടിക് ടോക്കെന്ന് കണക്ക്


ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ ഡൗണ്‍ലോഡ് ചെയ്ത സോഷ്യല്‍ മീഡിയ ആപ്ലിക്കേഷനായി ടിക് ടോക്. സോഷ്യല്‍ മീഡിയ ഭീമന്‍ ഫെയ്‌സ്ബുക്കിനെയാണ് ചൈനീസ് ആപ്പായ ടിക് ടോക് മറികടന്നത്. 

2017 ലാണ് ചൈനീസ് സ്ഥാപനമായ ബൈറ്റ് ഡാല്‍സ് ടിക് ടോക്കിന്റെ ഇന്റര്‍നാഷണല്‍ വെര്‍ഷന്‍ പുറത്തിറക്കുന്നത്. വാട്‌സ്ആപ്പ്, ഇന്‍സ്റ്റഗ്രാം, ഫെയ്‌സ്ബുക്ക് എന്നിവയെ മറികടന്നാണ് ടിക് ടോക് ഒന്നാം സ്ഥാനത്ത്  എത്തിയിരിക്കുന്നത്.

കോവിഡ് മഹാമരി കാലത്ത് ടിക് ടോക്കിന്റെ ജനപ്രീതി വര്‍ധിച്ചതായി വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്യുന്നു. യൂറോപ്പ്, സൗത്ത് അമേരിക്ക, യുഎസ് എന്നിവിടങ്ങളിലാണ് ടിക് ടോക്കിന് കൂടുതല്‍ ഉപയോക്താക്കളുള്ളത്.

അതിര്‍ത്തിയില്‍ ചൈനയുമായുള്ള സംഘര്‍ഷത്തെ തുടര്‍ന്ന് ഇന്ത്യ ടിക് ടോക്ക്  ഉള്‍പ്പെടെയുള്ള ചൈനീസ് ആപ്ലിക്കേഷനുകള്‍ക്ക് നിരോധനമേര്‍പ്പെടുത്തിയിരുന്നു. ഇന്ത്യയായിരുന്നു ടിക് ടോക്കിന്റെ ഏറ്റവും വലിയ വാണിജ്യ മേഖല. 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media