കോഴിക്കോട്: ബിസിനസും സാങ്കേതിക വിദ്യയും നിക്ഷേവും സമന്വയിപ്പിച്ച് കോഴിക്കോടിന്റെ വികസനത്തിന് കരുത്തേകാന്‍ 'മെര്‍ജ് ഫ്യൂച്ചര്‍ 2027'. കലിക്കറ്റ് ഫോറം ഫോര്‍ ഐടി (കാഫിറ്റ്) യുടെ ആഭിമുഖ്യത്തില്‍ ജനുവരി 9,10 തിയ്യതികളില്‍ കാലിക്കറ്റ് ട്രേഡ് സെന്ററിലാണ് മെര്‍ജ് ഫ്യൂച്ചര്‍ ബിസ്‌നസ് കോണ്‍ക്ലേവ് നടക്കുന്നത്.
സാങ്കേതിക വിദ്യ വ്യവസായങ്ങളുടെ പ്രവര്‍ത്തന രീതികള്‍ മാറ്റുകയും വാണിജ്യത്തിന്റെ പുതിയ സാധ്യതകള്‍ തുറക്കുകയും ചെയ്യുന്ന കാലഘട്ടത്തില്‍ അത്തരം സാധ്യതകളെ ബിസ്‌നസ് അവസരങ്ങളായി മാറ്റിയെടുക്കുന്നതിനുള്ള വേദിയൊരുക്കുക എന്നതാണ് മെര്‍ജ് ഫ്യൂച്ചര്‍ ലക്ഷ്യമിടുന്നത്.
'ചെയ്‌സ് ദ ചെയ്ഞ്ച്' എന്ന പ്രമേയത്തിലാണ് ബിസ്‌നസ് കോണ്‍ക്ലേവ് സംഘടിപ്പിക്കുന്നത്. 127 സ്റ്റാളുകള്‍, മൂന്ന് വേദികളില്‍ 60 സെഷനുകളിലായി 100-ഓളം പ്രഭാഷകര്‍ എന്നിവയാണ് മുഖ്യ ആകര്‍ഷണം. 10,000 സന്ദര്‍ശകരെയാണ് പ്രതീക്ഷിക്കുന്നത്.
എഐ,ഫ്യൂച്ചര്‍ ടെക്&സൈബര്‍ സുരക്ഷ, മാര്‍ക്കറ്റിംഗ്, ഇ-കൊമേഴ്‌സ്& ഫിന്‍ടെക്, റീട്ടെയില്‍, മാനുഫാക്ചറിംഗ്& ലോജിസ്റ്റിക്‌സ്, എന്റര്‍പ്രൈസ് & ബിസ്‌നസ് സൊലൂഷന്‍സ്, സ്റ്റാര്‍ട്ടപ്പുകള്‍, നവീകരണം എന്നീ അഞ്ച് മേഖലകളാണ് മെര്‍ജ് ഫ്യൂച്ചര്‍ കേന്ദ്രീകരിക്കുന്നത്.
വ്യത്യസ്ത മേഖലകളെ ഒരുമിപ്പിക്കുന്നതിലൂടെ തന്ത്രപ്രധാനമായ ബന്ധങ്ങള്‍ വളര്‍ത്താനും മേഖലകള്‍ക്കിടയിലെ സഹകരണം പ്രോത്സാഹിപ്പിക്കാനും പുതിയ വിപണികളിലേക്കും പങ്കാളിത്തത്തിലേക്കും വഴി തുറക്കുകയുമാണ് ലക്ഷ്യം