ആഭ്യന്തര മന്ത്രി ഡിജിപിക്ക് നിര്‍ദ്ദേശം നല്‍കി
തിരുവനന്തപുരം: ദില്ലിയിലെ നീറ്റ് സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു സംസ്ഥാനത്ത് നടന്ന പ്രതിഷേധങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പിന്‍വലിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. എത്ര കേസുകള്‍ ഉണ്ടെങ്കിലും പിന്‍വലിക്കുമെന്നും ഇതിനായി ഡിജിപിക്ക് നിര്‍ദേശം നല്‍കിയെന്നും മന്ത്രി അറിയിച്ചു. പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ ഉള്‍പ്പെടെ നല്‍കിയ പരാതികള്‍ കണക്കിലെടുത്താണ് ആഭ്യന്തര വകുപ്പിന്റെ തീരുമാനം. കേസുകള്‍ പിന്‍വലിക്കാന്‍ പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടിരുന്നുവെന്നും മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവ് നല്‍കിയ കത്ത് ആഭ്യന്തര വകുപ്പിന് കൈമാറിയിരുന്നുവെന്നും ചെന്നിത്തല പറഞ്ഞു.
ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി ജയിലുകളില്‍ നടക്കുന്ന പരിശോധനയെക്കുറിച്ചും ആഭ്യന്തര മന്ത്രി പ്രതികരിച്ചു. ജയിലുകളില്‍ പുലര്‍ച്ചെ മുതല്‍ പരിശോധന നടന്നുകൊണ്ടിരിക്കുകയാണെന്നും മന്ത്രി അറിയിച്ചു. ജയിലുകളില്‍ വ്യാപകമായി കഞ്ചാവ് ഉപയോഗിക്കുന്നുവെന്ന വിവരത്തിന്റ അടിസ്ഥാനത്തിലാണ് നടപടി. ജയില്‍, പൊലീസ് സംയുക്ത പരിശോധനയാണ് നടക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.