കോഴിക്കോട്: പഠനത്തില്‍ മികവ് പുലര്‍ത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ആരോഗ്യവിദ്യാഭ്യാസ രംഗത്ത് മികച്ച അവസരങ്ങള്‍ ഒരുക്കുകയെന്ന ലക്ഷ്യത്തോടെ ആസ്റ്റര്‍ ഡി എം ഹെല്‍ത്ത് കെയറിന്റെയും ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളേജിന്റെയും ചെയര്‍മാന്‍ ഡോ. ആസാദ് മൂപ്പന്‍ നല്‍കി വരുന്ന ഡോ.മൂപ്പന്‍സ് ലെഗസി സ്‌കോളര്‍ഷിപ്പുകള്‍ വിതരണം ചെയ്തു.
കേരളാ മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയില്‍ 2000 ത്തില്‍ താഴെ റാങ്കുകളുള്ള 5 എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ക്കും, പഠനത്തില്‍ നിശ്ചിത യോഗ്യത ഉള്ളവരും എന്നാല്‍ സാമ്പത്തീക ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നവരുമായ 20 ബി.എസ്.സി നഴ്‌സിങ് വിദ്യാര്‍ത്ഥികള്‍ക്കും 20 ബി.ഫാം വിദ്യാര്‍ത്ഥികള്‍ക്കുമുള്ള ഈ വര്‍ഷത്തെ സ്‌കോളര്‍ഷിപ്പുകളാണ് ചെയര്‍മാന്‍ ഡോ. ആസാദ് മൂപ്പന്‍ വിതരണം ചെയ്തത്. സ്‌കോളര്‍ഷിപ്പ് നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് 100 ശതമാനം ട്യൂഷന്‍ ഫീസ് ഇളവോടെ സ്ഥാപനത്തില്‍ തുടര്‍ പഠനം നടത്താന്‍ കഴിയും. പഠനത്തില്‍ മികവ് പുലര്‍ത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സാമ്പത്തിക പരിമിതികള്‍ ഉന്നത വിദ്യാഭ്യാസത്തിന് തടസ്സമാകാതിരിക്കുക എന്ന ലക്ഷ്യത്തോടെയും ഭാവിയിലെ മികച്ച ആരോഗ്യപ്രവര്‍ത്തകരെ വളര്‍ത്തിയെടുക്കുക എന്ന ഉദ്ദേശത്തോടെയുമാണ് ഈ പദ്ധതി നടപ്പാക്കുന്നതെന്ന് ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം 25 വിദ്യാര്‍ത്ഥികള്‍ക്കായിരുന്നു സ്‌കോളര്‍ഷിപ്പുകള്‍ നല്‍കിയിരുന്നതെന്നും ഈ വര്‍ഷം അത് 45പേരിലേക്ക് എത്തിക്കാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. ചടങ്ങില്‍ ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. എലിസബത്ത് ജോസഫ്, ഫാര്‍മസി കോളേജ് പ്രിന്‍സിപ്പാള്‍ പ്രൊ. ലാല്‍ പ്രശാന്ത് എം എല്‍, നഴ്‌സിംഗ് കോളേജ് വൈസ് പ്രിന്‍സിപ്പാള്‍ പ്രൊ. രാമു ദേവി, സി ഒ ഒ ഡോ. ഷാനവാസ് പള്ളിയാല്‍ എന്നിവര്‍ പങ്കെടുത്തു.