കൊച്ചി: ഓപ്പറേഷന്‍ തണ്ടറിന്റെ ഭാഗമായി നടത്തിയ റെയ്ഡില്‍ എംഡിഎംഎയുമായി യുവാവും യുവതിയും എക്സൈസ് പിടിയില്‍. കൊല്ലം സ്വദേശി മുഹഷീബ്, തൃശൂര്‍ സ്വദേശി ആഷിക തന്‍വീര്‍ എന്നിവരാണ് പിടിയിലായത്. 6.03 ഗ്രാം എംഡിഎംഎയും പിടിച്ചെടുത്തു. പെരുമ്പാവൂരില്‍ ലഹരി വില്‍പ്പന നടത്തിയ സ്ത്രീയും പിടിയിലായി. അസം സ്വദേശി നജ്മ ബീഗമാണ് പിടിയിലായത്. ഇവര്‍ പരസ്യമായി ലഹരി വില്‍പ്പന നടത്തിയിരുന്നു. ലഹരി കുത്തി വയ്ക്കുന്ന ദൃശ്യങ്ങളും പുറത്തു വന്നിരുന്നു.
23 കാരി നജ്മ ബീഗം പരസ്യമായി ഒരു യുവാവിന് ലഹരി കുത്തിവയ്കക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് പൊലീസ് വലവിരിച്ചത്. ഓപ്പറേഷന്‍ തണ്ടറിന്റെ ഭാഗമായിട്ടാണ് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് & ആന്റി നര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് എറണാകുളം സൗത്ത് മെട്രോ സ്റ്റേഷനു സമീപം ഹസല്‍ ഗാര്‍ഡന്‍സ് എന്ന ലോഡ്ജിന് മുന്നില്‍ പരിശോധന നടത്തിയത്. ഈ പരിശോധനയിലാണ് കൊല്ലം സ്വദേശി മുഹഷീബ് തൃശ്ശൂര്‍ സ്വദേശി ആഷിക തന്‍വീര്‍ എന്നിവര്‍ പിടിയിലായത്.
ബെംഗളൂരുവില്‍ നിന്നും എംഡിഎംഎ വില്‍പ്പനയ്ക്കായി കൊണ്ടുവന്ന് നഗരത്തിന്റെ വിവിധ ലോഡ്ജുകളില്‍ താമസിച്ച് വില്‍പ്പന നടത്തുകയാണ് ആഷികയുടെയും മുഹബീഷിന്റെയും രീതി. രാത്രി സമയങ്ങളില്‍ ആയിരുന്നു കൂടുതലും ഇവര്‍ വില്പന നടത്തിയിരുന്നത്. പിടികൂടിയ പ്രതികള്‍ക്കെതിരെ എന്‍ഡിപിഎസ് നിയമപ്രകാരം കേസെടുത്തു.