തിരുവനന്തപുരം: എസ്എസ്എല്‍സി ഫലപ്രഖ്യാപനത്തില്‍ തീരുമാനം നാളെയുണ്ടായേക്കുമെന്ന് സൂചന. നാളെ ചേരുന്ന പരീക്ഷ ബോര്‍ഡ് ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകും. ഫലം പ്രഖ്യാപനം എപ്പോള്‍, ആര് നടത്തണമെന്നതില്‍ തീരുമാനമെടുക്കും. സര്‍ക്കാര്‍ രൂപീകരണം വൈകുന്നതിനൊപ്പ ഫലപ്രഖ്യാപനവും നീണ്ടുപോകുമോ എന്ന ആശങ്കയിലാണ് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും. മറ്റ് സിലബുകളിലെല്ലാം ഫലം വന്നുവെങ്കിലും എസ്എസ്എല്‍സി ഫലം വരാത്തതില്‍ വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ആശങ്കയുണ്ട്.
വെള്ളിയാഴ്ച ഫലപ്രഖ്യാപനമുണ്ടാകുമെന്നായിരുന്നു വി. ശിവന്‍കുട്ടി നേരത്തെ പറഞ്ഞത്. മൂല്യനിര്‍ണയം പൂര്‍ത്തിയായി. പരീക്ഷ ബോര്‍ഡ് ചേര്‍ന്ന് ഫലം അംഗീകരിച്ച് അന്തിമ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയാല്‍ പ്രഖ്യാപിക്കാം. പക്ഷെ പുതിയ സര്‍ക്കാര്‍ ഇനിയും അധികാരമേല്‍ക്കാത്ത സാഹചര്യത്തില്‍ ആര് ഫലം പ്രഖ്യാപിക്കണം, എപ്പോള്‍ പ്രഖ്യാപിക്കണമെന്ന കാര്യത്തിലാണ് പരീക്ഷ ബോര്‍ഡ് തീരുമാനമെടുക്കുക. ലോക്‌സഭാ പെരുമാറ്റചട്ടം നിലവിലുണ്ടായിരുന്നതിനാല്‍ 2019ല്‍ ഫലം പ്രഖ്യാപിച്ചത് പൊതുവിദ്യാഭ്യാസ സെക്രട്ടറിയായിരുന്നു.
2016ല്‍ ഫലം പ്രഖ്യാപിച്ചത് ചീഫ് സെക്രട്ടറി. കീഴ്‌വഴക്കമുണ്ടെന്നതിനാല്‍ ഉന്നത ഉദ്യോഗസ്ഥര്‍ ഫലം പ്രഖ്യാപിക്കാന്‍ സാധ്യതയുണ്ട്. അതോ പുതിയ മന്ത്രിക്കായി കാത്തിരിക്കണോ എന്നും നാളത്തെ പരീക്ഷ ബോര്‍ഡ് തീരുമാനിക്കും. 4.17 ലക്ഷം വിദ്യാര്‍ത്ഥികളാണ് ഈ വര്‍ഷം എസ്എസ്എല്‍സി എഴുതിയത്.
wxsm6g