സൈന്യത്തെ നേരിട്ട് വിളിച്ച് അഭിനന്ദനം അറിയിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: 45 മണിക്കൂറോളം ചെറാട് മലയില്‍ കുടുങ്ങിയ ബാബുവിനെ സാഹസികമായി രക്ഷിച്ച ഇന്ത്യന്‍ സൈന്യത്തെ നേരിട്ട് വിളിച്ച് അഭിനന്ദനം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ആര്‍മി ദക്ഷിണ്‍ ഭാരത് ജനറല്‍ ഓഫിസര്‍ ലഫ്.ജനറല്‍ എ അരുണിനെ അഭിനന്ദനമറിയിച്ചു. ചേറാടില്‍ സേനകളുടെ ഓപ്പറേഷന്‍ ഏകോപിപ്പിച്ചത് ലഫ്.ജനറല്‍ എ അരുണിന്റെ മേല്‍നോട്ടത്തിലാണ്. ശ്രമകരമായ രക്ഷാദൗത്യമാണ് കഴിഞ്ഞ രണ്ട് ദിവസമായി കേരളം കണ്ടുകൊണ്ടിരിക്കുന്നത്. ചെങ്കുത്തായ മലനിരകളിലേക്ക് കടക്കുക എന്ന ഏറെ ശ്രമകരമായ ദൗത്യത്തിനായി ഇന്ത്യന്‍ ആര്‍മിയും സംസ്ഥാന പൊലീസും ഫോറസ്റ്റ് ഉദ്യോഗസ്ഥരും നാട്ടുകാരും ഒരിമിക്കുകയായിരുന്നു.