ഭാവന നായികയാവുന്ന 'ഭജറംഗി 2' 29ന് തിയറ്ററുകളില്‍


ഭാവന നായികയായെത്തുന്ന കന്നഡ ചിത്രം 'ഭജറംഗി 2'ന്റെ  ട്രെയ്‌ലര്‍ ശ്രദ്ധ നേടുന്നു. ശിവരാജ് കുമാര്‍ നായകനാവുന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ ഇന്നലെയാണ് റിലീസ് ചെയ്തത്. 2013ല്‍ പ്രദര്‍ശനത്തിനെത്തിയ ഫാന്റസി ആക്ഷന്‍ ചിത്രത്തിന്റെ രണ്ടാംഭാഗമാണ് ഇത്. ഈ മാസം 29നാണ് റിലീസ്.

എ ഹര്‍ഷയാണ് ചിത്രത്തിന്റെ രചനയും സംവിധാനവും. 'ഭജറംഗി' കൂടാതെ ചേതന്‍ നായകനായ ബിരുഗാലി, 'ടേക്കണി'ല്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട 'ചിങ്കാരി', ശിവരാജ് കുമാര്‍ കുമാര്‍ തന്നെ നായകനായ വജ്രകായ തുടങ്ങിയ ചിത്രങ്ങള്‍ ഹര്‍ഷ സംവിധാനം ചെയ്തിട്ടുണ്ട്. ജയണ്ണ ഫിലിംസിന്റെ ബാനറില്‍ ജയണ്ണ, ഭോഗേന്ദ്ര എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. 

സ്വാമി ജെ ഗൗഡയാണ് ഛായാഗ്രഹണം. സംഗീതം അര്‍ജുന്‍ ജന്യ. എഡിറ്റിംഗ് ദീപു എസ് കുമാര്‍. കലാസംവിധാനം രവി ശന്തേഹൈക്ലു, സംഭാഷണം രഘു നിഡുവള്ളി, ഡോ രവി വര്‍മ്മ, വിക്രം എന്നിവരാണ് ആക്ഷന്‍ കൊറിയോഗ്രഫി. വസ്ത്രാലങ്കാരം യോഗി ജി രാജ്. കന്നഡ സിനിമയില്‍ തിരക്കുള്ള താരമാണ് നിലവില്‍ ഭാവന. ഭജറംഗി 2 കൂടാതെ തിലകിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ഗോവിന്ദ ഗോവിന്ദ, നാഗശേഖര്‍ സംവിധാനം ചെയ്യുന്ന ശ്രീകൃഷ്ണ അറ്റ് ജിമെയില്‍ ഡോട്ട് കോം എന്നിവയാണ് ഭാവനയുടേതായി പുറത്തിറങ്ങാനിരിക്കുന്ന കന്നഡ ചിത്രങ്ങള്‍. മലയാളം സംവിധായകന്‍ സലാം ബാപ്പുവാണ്  ശ്രീകൃഷ്ണ അറ്റ് ജിമെയില്‍ ഡോട്ട് കോമിന് തിരക്കഥയൊരുക്കുന്നത്. സലാമിന്റെ ആദ്യ തിരക്കഥയാണിത്.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media