എയര്‍ടെല്ലുമായി ചേര്‍ന്ന് മൊബൈല്‍ വീഡിയോ പ്ലാനുമായി ആമസോണ്‍
കൊച്ചി: ആമസോണ്‍ മൊബൈല്‍ ഒണ്‍ലി വീഡിയോ പ്ലാന്‍ അവതരിപ്പിച്ചു. മികച്ച നിലവാരത്തില്‍ ഇന്ത്യയിലെ എല്ലാവര്‍ക്കും തങ്ങളുടെ സേവനങ്ങളെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്ലാന്‍ അവതരിപ്പിച്ചത്. ആമസോണ്‍ പ്രൈം വീഡിയോ മൊബൈല്‍ എഡിഷന്‍ പ്ലാനുമായി ആണ് രംഗത്ത് എത്തിയിരിക്കുന്നത്. 89 രൂപ മുതലുള്ള പാക്കേജുകള്‍ ലഭ്യമാണ്.
എയര്‍ടെല്ലിന്റെ എല്ലാ ഉപഭോക്താക്കള്‍ക്കും പ്രീപെയ്ഡ് പാക്കേജായി 30 ദിവസം സൗജന്യ ട്രയല്‍ ലഭിക്കും. തുടര്‍ന്ന് 89 രൂപയുടെ പാക്കേജ് മുതല്‍ റീച്ചാര്‍ജ് ചെയ്ത് മൊബൈല്‍ എഡിഷന്‍ ഉപയോഗിക്കാം. വിവിധ പ്രീപെയ്ഡ് പ്ലാനുകള്‍ വഴി എയര്‍ടെല്‍ ഉപഭോക്താക്കള്‍ക്ക് പ്രൈം വീഡിയോ സേവനം അവരുടെ മൊബൈലിലൂടെ ലഭിക്കും
89 രൂപയ്ക്ക് റീച്ചാര്‍ജ് ചെയ്താല്‍ 28 ദിവസത്തേക്ക് 6 ജിബി ഡാറ്റയില്‍ പ്രൈം വീഡിയോ മൊബൈല്‍ എഡിഷന്‍ ഉപയോഗിക്കാം. 299 രൂപയുടെ പ്രീപെയ്ഡ് പ്ലാന്‍ ചെയ്താല്‍ പരിധികളില്ലാത്ത കോള്‍ സേവനവും ദിനം പ്രതി 1.5 ജിബി ഡാറ്റയും പ്രീം വീഡിയോ എഡിഷന്‍ സേവനവും ലഭിയ്ക്കും. സേവന കാലാവധി 28 ദിവസം .
എയര്‍ ടെല്‍ താങ്ക്‌സ് ആപ്പ് വഴി അവരവരുടെ മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് ആമസോണില്‍ സൈനിങ് അപ് ചെയ്യുക വഴി എയര്‍ടെല്‍ ഉപഭോക്താക്കള്‍ക്ക് 30 ദിവസത്തെ സൗജന്യ ട്രയല്‍ സാധ്യമാണ്. 30 ദിവസം കഴിഞ്ഞാല്‍ പ്രീപെയ്ഡ് ചാര്‍ജ് ചെയ്ത് സേവനം തുടരാനാകും.