2022, 2023 വര്‍ഷത്തെ ക്ലാറ്റ് പരീക്ഷ തീയതികള്‍ പ്രഖ്യാപിച്ചു
ദില്ലി: 2022, 2023 വര്‍ഷങ്ങളിലെ ക്ലാറ്റ് (കോമണ്‍ ലോ അഡ്മിഷന്‍ ടെസ്റ്റ്) പരീക്ഷ തീയതികള്‍ പ്രഖ്യാപിച്ച് കണ്‍സോര്‍ഷ്യം ഓഫ് നാഷണല്‍ ലോ യൂണിവേഴ്‌സിറ്റീസ് 2022 ലെ ക്ലാറ്റ് പരീക്ഷ മെയ് 8നും 2023 ലെ ക്ലാറ്റ് പരീക്ഷ) 2022 ഡിസംബര്‍ 18നും നടക്കും. ബിരുദ ബിരുദാനന്തര പ്രോഗ്രാമുകള്‍ക്കാണ് ക്ലാറ്റ് പരീക്ഷ നടത്തുന്നത്. രാജ്യത്തെ 22 ദേശീയ നിയമ സര്‍വ്വകലാശാലകള്‍ വാഗ്ദാനം ചെയ്യുന്ന ബിരുദ ബിരുദാനന്തര നിയമ പ്രോഗ്രാമുകളിലേക്കുള്ള ദേശീയതല പ്രവേശന പരീക്ഷയാണ് കോമണ്‍ അഡ്മിഷന്‍ ടെസ്റ്റ് അഥവാ ക്ലാറ്റ്.
2022 ല്‍ രണ്ട് ടെസ്റ്റുകളാണ് കണ്‍സോര്‍ഷ്യം ഓഫ് നാഷണല്‍ ലോ യൂണിവേഴ്‌സിറ്റീസ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. കൂടാതെ ക്ലാറ്റ് കൗണ്‍സലിംഗ് ഫീസ് 50000ത്തില്‍ നിന്ന് 30000 ആയി കുറച്ചിട്ടുണ്ട്. സംവരണ വിഭാഗത്തിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് കൗണ്‍സലിംഗ് ഫീസ് 20000 രൂപയാണ്. ക്ലാറ്റ് 2022, മെയ് 8, 2022 ന് നടത്തും. അതുപോലെ തന്നെ 2023 ലെ ക്ലാറ്റ് പരീക്ഷ 2022 ഡിസംബര്‍ 18 ന് നടത്താനാണ് കണ്‍സോര്‍ഷ്യം ഓഫ് നാഷണല്‍ ലോ യൂണിവേഴ്‌സിറ്റീസ് തീരുമാനിച്ചിരിക്കുന്നത്. 2022ല്‍, ഒരു വര്‍ഷം തന്നെ രണ്ട് ക്ലാറ്റ് പരീക്ഷകള്‍ നടത്താനാണ് തീരുമാനം.
കൗണ്‍സലിംഗ് ഫീസ് ജനറല്‍ വിഭാഗക്കാര്‍ 50000 ത്തില്‍ നിന്ന് 30000 ആയി കുറച്ചു. എസ്ടി, എസ്‌സി, ഒബിസി, ബിസി, ഇഡബ്ലിയുഎസ്, പിഡബ്ലിയുഡി മറ്റ് സംവരണ വിഭാഗങ്ങള്‍ എന്നിവര്‍ക്ക് 2000 രൂപയാക്കാനും തീരുമാനിച്ചു. ക്ലാറ്റ് അപേക്ഷ ഫോം ഉടന്‍ തന്നെ ഔദ്യോഗിക വെബ്‌സൈറ്റില്‍ consortiumofnlus.ac.in. പ്രസിദ്ധീകരിക്കും. 12ാം ക്ലാസ് പരീക്ഷ യോഗ്യത നേടിയവരോ അവസാന വര്‍ഷം പരീക്ഷ എഴുതുന്നവര്‍ക്കും ക്ലാറ്റ് യുജിക്ക് അപേക്ഷിക്കാവുന്നതാണ്. എല്‍എല്‍ബി പൂര്‍ത്തിയാക്കിയവര്‍ക്കും എല്‍എല്‍ബി അവസാന വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കും ക്ലാറ്റ് എല്‍എല്‍എംന് അപേക്ഷിക്കാം.