ബര്‍മിങ്ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസില്‍(Commonwealth Games 2022) ചരിത്രനേട്ടവുമായി ഇന്ത്യയുടെ വനിതാ ലോണ്‍ ബൗള്‍സ് ടീം. ലോണ്‍ ബൗള്‍സ് ഫോര്‍ ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ 17-10 എന്ന സ്‌കോറില്‍ കീഴടക്കിയാണ് രൂപ റാണി ടിര്‍ക്കി, ലവ്‌ലി ചൗബേ, പിങ്കി, നയന്‍മോനി സൈകിയ എന്നിവരടങ്ങിയ ഇന്ത്യന്‍ സംഘം സ്വര്‍ണം നേടിയത്. സെമിയില്‍ ലോക റാങ്കിംഗില്‍ രണ്ടാം സ്ഥാനക്കാരും പതിമൂന്ന് തവണ ജേതാക്കളുമായ ന്യൂസിലന്‍ഡിനെ അട്ടിമറിച്ചാണ് മെഡലുറപ്പിച്ചത്.
കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ലോണ്‍ ബൗള്‍സ് ഫോറില്‍ ഇന്ത്യയുടെ ആദ്യ മെഡലാണിത്. സെമിയില്‍ ഫിജിയെ കീഴടക്കിയാണ് ദ ക്ഷിണാഫ്രിക്ക ഫൈനലിലെത്തിയത്. നേരത്തെ ലോണ്‍ ബൗള്‍സില്‍ ഇന്ത്യയുടെ പുരുഷ ടീം ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് ക്വാര്‍ട്ടറിലെത്തിന്നെങ്കിലും നോര്‍ത്തേണ്‍ അയര്‍ലന്‍ഡിനോട് 8-26 എന്ന സ്‌കോറില്‍ തോറ്റ് പുറത്തായിരുന്നു.